കര്‍ണാടക ഡെപ്യൂട്ടി എസ് പി എം കെ ഗണപതി ആത്മഹത്യ ചെയ്തതുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന കര്‍ണാടക വികസന വകുപ്പ് മന്ത്രിയും മലയാളിയുമായ കെജെ ജോര്ജ്രാ. മലയാളിയാണ് കെ ജെ ജോര്‍ജ്. പ്രതി ചേര്‍ത്ത് കേസെടുക്കാനുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് തൊട്ടു പുറകെയാണ് കെ ജെ ജോര്‍ജ് രാജി തീരുമാനം അറിയിച്ചത്. കോട്ടയത്ത് നിന്നും കര്‍ണാടകയിലേക്ക് കുടിയേറിയ ആളാണ് കെജെ ജോര്‍ജ്.
ജുലൈ ഏഴിനാണ് അമ്പത്തൊന്നുകാരനായ ഗണപതിയെ അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജ് റൂമിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് ഒരു പ്രാദേശിക ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പിന്നില്‍ മന്ത്രി കെജെ ജോര്‍ജും, ഇന്റലിജന്‍സ് ഐജി എഎം പ്രസാദ്, ലോകായുക്ത ഐജി പി പ്രണവ് മൊഹന്തി എന്നിവരുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.