UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാജമെന്നു സംശയിക്കുന്നു; സഹോദരന്‍

അഴിമുഖം പ്രതിനിധി

ഫാ.ടോം ഉഴുന്നാലിലിന്‍റെ ഫേസ്ബുക്കിലൂടെ പുറത്ത് വന്ന ദൃശ്യങ്ങള്‍ വ്യാജമെന്ന് സംശയിക്കുന്നതായി സഹോദരന്‍ ഫാ. മാത്യു. ഉഴുന്നാലിനെ പീഡിപ്പിക്കുന്നതായി ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ പുതുമയുള്ളതല്ലെന്നും ട്വിറ്ററിലൂടെ നേരത്തെ പ്രചരിച്ചിരുന്നതായും ഫാ. മാത്യു വെളിപ്പെടുത്തുന്നു. ‘ലഭ്യമായിട്ടുള്ള ദൃശ്യങ്ങളില്‍ ഉള്ളത് ഉഴുന്നാലിലാണോ എന്നത് പോലും സംശയിക്കപ്പെടുന്നു.അച്ചന്റെ രൂപവുമായി സാമ്യമുള്ള വ്യക്തിയാണ് വീഡിയോയില്‍ ഉള്ളതെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്’- ഫാ. മാത്യു അഭിപ്രായപ്പെട്ടു

എന്നാല്‍ വിഷയം ഗൗരവപരമായി തന്നെയാണ് കാണുന്നതെന്നും കെവി തോമസ്‌ എംപിയുടെ നേതൃത്വത്തില്‍ ഇന്ന് തന്നെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കാണാന്‍ ശ്രമിക്കുമെന്നും കോട്ടയം എംപി ജോസ് കെ മാണി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പാര്‍ലമെന്റില്‍ ഇന്ന് അടിയന്തരപ്രമേയം അവതരിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

‘ഫാ.ടോം ഉഴുനാലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒട്ടനവധി പരിമിതികള്‍ ഉണ്ട്. അദ്ദേഹത്തെ തട്ടികൊണ്ട് പോയത് ഏത് സംഘടനയാണെന്നോ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതുമായോ യാതൊരു വിവരവും ഇതുവരെ ലഭ്യമല്ല. അന്വേഷണത്തെ ഇത് കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. എന്തായാലും അദേഹത്തെ തിരിച്ചുകൊണ്ടുവരുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കും’- കെ വി തോമസ്‌ എംപി പറഞ്ഞു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍