സോമന്റെ കരളുറപ്പിൽ കവർച്ചക്കാരൻ കുരുങ്ങിയപ്പോൾ ആ ധീരതയെ അംഗീകരിക്കാനും പോലീസ് മറന്നില്ല.
ബൈക്കിലെത്തി കാല്‍നടയാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടക്കാന്‍ ശ്രമിച്ചയാളെ സാഹസികമായി പിടികൂടാന്‍ സഹായിച്ച തുന്നല്‍ത്തൊഴിലാളിയെ ആദരിച്ചു കേരളപോലീസ്. ചേര്‍ത്തല സ്വദേശി സോമനെയാണ് പോലീസ് ആദരിച്ചത്. കവര്‍ച്ചക്കാരനെ പിടികൂടുന്നതിനിടയില്‍ തകര്‍ന്ന സൈക്കിളിനു പകരം സോമന് പോലീസ് പുതിയ സൈക്കിള്‍ നല്‍കുകയായിരുന്നു. ഇക്കാര്യം കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പങ്കുവെച്ചത്.
പോസ്റ്റ് പൂര്‍ണരൂപത്തില്‍
‘മാലമോഷ്ടാവിനെ പിടികൂടാൻ സഹായിച്ചയാളെ ആദരിച്ചു
കവർച്ചക്കാരനെ പിടികൂടുന്നതിനിടയിൽ തകർന്ന സൈക്കിളിനു പകരം സോമൻ ചേട്ടന്
പോലീസ് പുത്തൻ സൈക്കിൾ സമ്മാനിച്ചു
ബൈക്കിലെത്തി കാൽനടയാത്രക്കാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത‌് കടക്കാൻ ശ്രമിച്ചയാളെ സാഹസികമായി പിടികൂടാൻ സഹായിച്ച തുന്നൽത്തൊഴിലാളിയെ പോലീസ് ആദരിച്ചു.
ചേർത്തല തെക്ക‌് പഞ്ചയത്ത‌് 12-ാം വാർഡിൽ മായിത്തറ പാലോടത്തുവെളി സോമനെയാണ് (66) പോലീസ് ആദരിച്ചത്.
തിരുവിഴ റെയിൽവേസ്റ്റേഷനുസമീപം പി.എസ്.സി. പരീക്ഷാ പരിശീലനം കഴിഞ്ഞ‌് വീട്ടിലേക്ക‌് മടങ്ങുകയായിരുന്ന യുവതിയുടെ മാലയാണ് ബൈക്കിലെത്തി യുവാവ് പൊട്ടിച്ചെടുത്തത്. എതിർദിശയിൽ സൈക്കിളിലെത്തിയ സോമൻ സംഭവം കാണുകയും കവർച്ചക്കാരനായ ആര്യാട് ഷാഫി മൻസിലിൽ ഷാഫിയെ സാഹസികമായി കൂടുക്കുകയുമായിരുന്നു. അതിവേഗം എത്തിയ ബൈക്കിന് മുന്നിലേക്ക‌് സോമൻ സൈക്കിൾ തള്ളിവിട്ടതോടെ നിയന്ത്രണംതെറ്റിയ ബൈക്കുമായി ഷാഫി റോഡിൽവീണു. സ്ഥലത്തുണ്ടായിരുന്ന ഓട്ടോഡ്രൈവർ അനീഷും സുഗതനും ചേർന്ന‌് ഷാഫിയെ കീഴ്‌പ്പെടുത്തി അർത്തുങ്കൽ പോലീസിന് കൈമാറി. ബൈക്ക‌് കയറിയിറങ്ങി സോമന്റെ സൈക്കിൾ തകർന്നു. നഷ്ടത്തെപ്പറ്റി ചിന്തിക്കാതെയാണ് സോമൻ കവർച്ചക്കാരനെ കുടുക്കിയത്.
സോമന്റെ കരളുറപ്പിൽ കവർച്ചക്കാരൻ കുരുങ്ങിയപ്പോൾ ആ ധീരതയെ അംഗീകരിക്കാനും പോലീസ് മറന്നില്ല. അദ്ദേഹത്തിന്റെ മാതൃകാപരമായ ഇടപെടൽ കണക്കിലെടുത്ത‌് അർത്തുങ്കൽ സ്റ്റേഷനിലെ പോലീസുകാർ ചേർന്ന‌് മേയ് മാസത്തെ ശമ്പളത്തിൽനിന്ന‌് തുക സമാഹരിച്ച‌് പുതിയ സൈക്കിൾവാങ്ങി സോമന് സമ്മാനിച്ചു. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.എം.ടോമിയാണ് പോലീസിന്റെ സ്‌നേഹോപഹാരമായ സൈക്കിൾ കൈമാറിയത്.
#keralapolice #arthunkalpolice‘
Read More : ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ പ്രതിമ തകര്‍ത്ത സംഭവം; ബംഗാളില്‍ ബിജെപി വലിയ വില കൊടുക്കേണ്ടി വരുമോ?