UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരവസ്ഥ പ്രഖ്യാപിച്ചു

അഴിമുഖം പ്രതിനിധി

തുര്‍ക്കിയില്‍ മുന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യപിച്ചു. പ്രസിഡന്റ് റജബ് ത്വെയ്ബ് എര്‍ദോഗാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷ സമിതി യോഗത്തിനും മന്ത്രിസഭ യോഗത്തിനും ശേഷമാണ് അടിയന്തരവസ്ഥ പ്രഖ്യപിക്കാനുള്ള തീരുമാനമെടുത്തത്. രാജ്യത്തെ ഞെട്ടിച്ച പട്ടാള അട്ടിമറി ശ്രമത്തെ തുടര്‍ന്നാണ് ഈ തീരുമാനം. അട്ടിമറി സംഘത്തെ അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപനം കൂടിയെ തീരുവെന്ന് എര്‍ദോഗന്‍ പറഞ്ഞു.

പൗരന്മാരുടെ അവകാശങ്ങള്‍ക്കും സ്വതന്ത്രത്തിനും നിയന്ത്രണം കൊണ്ടു വരുമ്പോള്‍ സാമ്പത്തിക ഇടപാടുകള്‍ക്കും വ്യാപാരത്തിനും സര്‍ക്കാര്‍ ഒരു തരത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തുകയില്ല. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എതിരായുള്ള അടിയന്തരാവസ്ഥയായിരിക്കില്ല ഇത് മറിച്ച് ജനാധിപത്യ താത്പര്യങ്ങളെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗമായാണ്‌ ഇതിനെ കാണേണ്ടതെന്നും എര്‍ദോഗന്‍ വ്യക്തമാക്കി.

പട്ടാള അട്ടിമറി ശ്രമം ആസൂത്രണം ചെയ്ത അമ്പതിനായിരത്തോളം പേരാണ് തുര്‍ക്കിയില്‍ അറസ്റ്റിലായിരിക്കുന്നത്. കൂടാതെ നിരവധി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയും പോലീസുകരെയും പുറത്താക്കിയിട്ടുണ്ട്. സൈനിക നീക്കത്തിന്റെ മുഖ്യ സൂത്രധാരനായി തുര്‍ക്കി പറയുന്നത് ഫെത്തുല്ലയെയാണെങ്കിലും എര്‍ദോഗന്‍ ഇക്കാര്യം നിരസിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍