അഴിമുഖം പ്രതിനിധി
ലോകാരംഭം മുതല്‍ ബലാല്ത്സംഗങ്ങള് സംഭവിക്കുന്നുണ്ടെന്ന് ഹരിയാന ബിജെപി വനിതാ എം.പിയുടെ വിവാദ പ്രസ്താവന. സംസ്ഥാനത്ത് ബലാല്ത്സംഗക്കേസുകള് വര്‍ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയായാണ് എംപി നിര്‍മല്‍ ബൈരഗ് ഇത്തരത്തില്‍ പ്രതികരിച്ചത്.
ദളിത് വിദ്യാര്‍ഥിനിയെ ഒരേ സംഘം തന്നെ രണ്ടു തവണ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ സംസ്ഥാനമാകെ പ്രതിഷേധമുയരുന്നതിനിടെയാണ് ഈ പ്രസ്താവന.ഈ കേസില്‍ പ്രതികളെ പിടികൂടാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഇതിന് സമയമെടുക്കുമെന്നും നിര്‍മല്‍ ബൈരഗ് പറഞ്ഞു.