അഴിമുഖം പ്രതിനിധി
സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റായി ടിപി ദാസനെ നിയമിച്ചു. മുന്‍ അത്ലറ്റ് മേഴ്സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്റും എംആര്‍ രഞ്ജിത്ത്, കെസി ലേഖ, ജോര്‍ജ്ജ് തോമസ്, ഐടി മനോജ്, ഒകെ വിനീത്, എസ് രാജീവ് എന്നിവര്‍ അംഗങ്ങളുമായി തെരഞ്ഞെടുക്കപ്പെടുന്നത് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ്.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണകാലയളവില്‍ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ആയിരുന്ന ടിപി ദാസനു നേര്‍ക്ക് സ്പോര്‍ട്സ് ലോട്ടറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.