UPDATES

എഡിറ്റര്‍

ദയവു ചെയ്ത് ചരിത്ര സ്മാരകങ്ങളില്‍ പോക്കീമോനെ പിടിക്കാന്‍ നടക്കരുത്

ജപ്പാന്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരോട്  നിയമാവലി വിശദീകരിക്കുന്നതിനു പുറമേ ഒരു കാര്യം കൂടി അധികൃതര്‍ പറയാറുണ്ട്. സംഗതി വേറൊന്നുമല്ല. ദയവു ചെയ്ത് ടൂറിസ്റ്റ് സൈറ്റുകളില്‍ പോക്കീമോനെ പിടിക്കാന്‍ നടക്കരുത്.

ആദ്യമായി ഇത്തരത്തില്‍ ഒരു മെസ്സേജ് വന്നത് ഇസ്മോ തൈഷാ ദേവാലയത്തില്‍ നിന്നുമാണ്. രാജ്യത്ത് ഏറ്റവും പവിത്രമായി കാണപ്പെടുന്ന രണ്ടാമത്തെ ദേവാലയമാണ് ഇത്. ആറു മില്ല്യന്‍ ഓളം വരുന്ന സന്ദര്‍ശകരുടെ സുരക്ഷയെക്കരുതിയാണ് ഇങ്ങനെ ഒരു നിയമം വച്ചത് എന്ന് അധികൃതര്‍ പറയുന്നത്.

ചരിത്ര സ്മാരകമായ ഹിമെജി കോട്ടയിലും പോക്കീമോന്‍ കളിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്ന സന്ദേശങ്ങള്‍ പതിച്ചു കഴിഞ്ഞു. ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലുള്ള ഇടമാണ് ഇത്. തീര്‍ന്നില്ല സുരക്ഷിതമായി ഈ ഗെയിം കളിക്കുന്നതിനായി ജനങ്ങളെ ബോധവത്കരിക്കുന്നതിന് ഒരു കാമ്പയിനും ജപ്പാന്‍ നടത്തുന്നുണ്ട്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/miYZq5

   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍