UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഷണമാരോപിച്ച് ദളിത്‌ യുവാവിന്റെ വായില്‍ മൂത്രമൊഴിച്ചു

അഴിമുഖം പ്രതിനിധി

ബീഹാറിലെ മുസ്സാഫര്‍പൂരില്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് രണ്ടു ദലിത് യുവാക്കളെ മര്‍ദ്ദിക്കുകയും വായില്‍ മൂത്രമൊഴിക്കുകയും ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. സുമന്‍ താക്കൂര്‍, മുഞ്ചന്‍ താക്കൂര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെക്കൂടാതെ ഇനി 9 പേരെക്കൂടി പോലീസ് തേടുന്നുണ്ട്.

ബാബുറാം ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. സംഘത്തില്‍ ഒരാളുടെ ഇരുചക്രവാഹനം മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. രാജീവ് കുമാര്‍ പാസ്വാന്‍,മുന്ന പാസ്വാന്‍ എന്നിവരാണ്‌ മര്‍ദ്ദനത്തിനിരയായത്. യുവാക്കള്‍ മര്‍ദനത്തിനിരയായ കാര്യം പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ വായില്‍ മൂത്രമൊഴിച്ചു എന്ന ആരോപണം സ്ഥിരീകരിച്ചിട്ടില്ല. പഞ്ചായത്ത് അധ്യക്ഷയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ രാജീവ് കുമാര്‍ പാസ്വാന്‍ എന്നയാളുടെ മാതാവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പാരൂ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ മദന്‍ കുമാര്‍ ആനന്ദ് സ്ഥലം സന്ദര്‍ശിച്ചു. അതേസമയം, പ്രതികളിലൊരാളായ പഞ്ചായത്ത് അധ്യക്ഷയുടെ ഭര്‍ത്താവ് മുകേഷ് ഠാകുര്‍ ആരോപണം നിഷേധിച്ചു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍