UPDATES

എഡിറ്റര്‍

മുബൈ പോലീസ് ഡോഗ് സ്ക്വാഡിലെ ഹീറോ ‘ടൈഗര്‍’ ഇനി ബോംബ്‌ കണ്ടെത്തില്ല

26/11 ലെ മുബൈ ഭീകരാക്രമണം ഇന്ത്യാക്കാരാരും ഒരിക്കലും മറക്കാത്ത സംഭവമാണ്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ വിദേശികള്‍ അടക്കം 195 പേരാണ് കൊല്ലപ്പെട്ടത്. അതിസാഹസികമായി ഇന്ത്യന്‍ സേന കമാന്‍ഡോ ഓപ്പറേഷന്‍ വഴി ഭീകരരെ വധിക്കുകയും ആക്രമണത്തില്‍പ്പെട്ടുപോയവരെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഭീകരര്‍ക്കെതിരെ സ്വജീവന്‍ പണയപ്പെടുത്തി പോരാടിയ സൈനികരെ എല്ലാ ഇന്ത്യക്കാരും ആദരവോടെയാണ് നോക്കിക്കാണുന്നത്. സൈനികര്‍ മാത്രമായിരുന്നില്ല ഭീകരര്‍ക്കെതിരെ പോരാടിയത്. പോലീസ് ഡോഗ് സ്ക്വാഡിലെ സ്നിപ്പര്‍ ഡോഗുകളും സൈനികര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഭീകരര്‍ ആക്രമണ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോംബുകള്‍ കണ്ടുപിടിക്കാന്‍ സൈന്യത്തെ സഹായിച്ചത് ഇവരായിരുന്നു. അതില്‍ ഏറ്റവും പ്രധാനിയായിരുന്ന ടൈഗര്‍ എന്ന പോലീസ് നായ കഴിഞ്ഞ ദിവസം മരണപ്പെട്ടു. 12 വയസായിരുന്നു ടൈഗറിന്റെ പ്രായം.

കറുത്ത ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ടൈഗര്‍ തന്‍റെ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം വിരാറിലെ ഫിസാ ഫാമില്‍ ആയിരുന്നു താമസം. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിലായിരുന്നു ടൈഗര്‍.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

https://goo.gl/yvNtl9

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍