UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അവരതിന് വായിക്കാറില്ലല്ലോ പടച്ചോനേ..’

 യുവ എഴുത്തുകാരന്‍ പി ജിംഷാറിനു നേരെ മതമൗലികവാദികളുടെ ഭാഗത്തു നിന്നുണ്ടായ അക്രമത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകകളില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്. പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്നപേരില്‍ ജിംഷാര്‍ എഴുതിയ പുസ്തകമാണ് ഒരുകൂട്ടരുടെ അസഹിഷ്ണുതയ്ക്ക് കാരണമായത്. ജിംഷാറിന് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചു കൊണ്ട് നിപിന്‍ നാരായണന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ വരികളും വരകളും…

എന്തു വരക്കണമെന്ന് തീരുമാനിക്കേണ്ടത് വരക്കുന്നയാളാണ് . എന്തു സംസാരിക്കണമെന്നു തീരുമാനിക്കേണ്ടത് സംസാരിക്കുന്നയാളാണ്. എന്തെഴുതണമെന്ന് എഴുത്തുകാർ തീരുമാനിക്കട്ടെ. കഥാകൃത്താണ് കഥയ്ക്കെന്തു പേരു നൽകണമെന്ന് തീരുമാനിക്കേണ്ടത്. ” പടച്ചോൻ ” എന്നൊരു വാക്ക് കഥാശീർഷകത്തിൽ വന്നതുകൊണ്ട് കഥാകാരൻ ആക്രമിക്കപ്പെടുന്നുവെങ്കിൽ നമ്മളു മുഴുവൻ നാളെ വാതുറക്കാൻ ഭയപ്പെടേണ്ടിവരും. “മദ”വാദികൾ ഒന്നിൽനിന്നു മറ്റൊന്നിലേക്ക് പടരുമ്പോൾ സംസാരിക്കാതെ രക്ഷയില്ലാ.!

പ്രിയപ്പെട്ട ജിംഷാറിന് ഐക്യദാർഡ്യം !

(എഴുത്തുകാരനും ചിത്രകാരനും ആയ നിപിന്‍ നാരായണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍