UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടിയേരിക്കെതിരെ സുധീരനും കുമ്മനവും

അഴിമുഖം പ്രതിനിധി

ബിജെപി-ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണമെന്നും അക്രമിക്കാന്‍ വരുന്നവര്‍ വന്നതുപോലെ തിരിച്ചുപോകാന്‍ പാടില്ല എന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രാസംഗത്തിനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രംഗത്ത്.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന കോടിയേരിയുടെ പ്രസംഗം നിയമവായ്ചക്കെതിരെയുള്ള വെല്ലുവിളിയാണെന്നും നിയമം കൈയ്യിലെടുക്കാനും അക്രമം നടത്താനും പരസ്യമായി ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ കേസുടക്കണം എന്നും ഇരുവരും ആവശ്യപ്പെട്ടു.

‘ജനങ്ങള്‍ ആഗ്രഹിക്കുന്നത് ശാന്തിയും സമാധാനവുമാണ്. എന്നാല്‍ അതിന് വിരുദ്ധമായി സംഘര്‍ഷത്തിന്റെയും കലാപത്തിന്റെയും ഭാക്ഷയില്‍ സംസാരിക്കുന്ന കോടിയേരി മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നത്. കോടിയേരിയുടെ പ്രസംഗം മുഖ്യമന്ത്രിക്കെതിരെയുള്ള കുറ്റപ്പത്രമാണ്’ കുമ്മനം പറഞ്ഞു. പിണറായി വിജയന്‍ കോടിയേരിക്കെതിരെ കേസ് എടുക്കണം എന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

ഇന്നലെ പയ്യന്നൂരില്‍ നടത്തിയ പ്രസംഗത്തിലാണ് കോടിയേരിയുടെ വിവാദ പ്രസ്താവന. വയലിലെ പണിക്ക് വരമ്പത്ത് തന്നെ കൂലിക്കിട്ടുമെന്ന് ആര്‍എസ്എസ് മനസ്സിലാക്കണം. സമാധാനമാണ് സിപിഎം പിന്തുടരുന്നത്. എന്നാല്‍ ആക്രമിക്കാന്‍ വന്നാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ പറ്റില്ല. എന്നിങ്ങനെയായിരുന്നു കോടിയേരിയുടെ പ്രസംഗം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍