UPDATES

സയന്‍സ്/ടെക്നോളജി

പടരുന്ന കളി ഭ്രാന്ത് അഥവാ പോക്കിമോന്‍ മാനിയ

അഴിമുഖം പ്രതിനിധി

ജൂലൈ അഞ്ചിന് റിലീസ് ചെയ്ത അന്ന് മുതല്‍ പോക്കിമോന്‍ ഗോ ചര്‍ച്ച അരങ്ങ് തകര്‍ക്കുകയാണ്. ഇറങ്ങി വളരെ കുറച്ചു സമയത്തിനുള്ളില്‍ തന്നെ പോക്കിമോന്‍ ‘പ്രശസ്തനായി’. ഗെയിം അവൈലബിള്‍ ആയ റീജിയണുകളില്‍ എല്ലാം ജനം മൊബൈലുമായി തലങ്ങും വിലങ്ങും നടപ്പു തുടങ്ങി.

ആപ്പിളിന്റെ ഐട്യൂണ്‍സ് ആപ്പ് സ്റ്റോറില്‍ ഈ ഗെയിം ഡൌണ്‍ലോഡ് ചെയ്തവരുടെ എണ്ണം റെക്കോര്‍ഡ് ആയിരിക്കുകയാണ്, ഇറങ്ങി ആദ്യത്തെ ആഴ്ചയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൌണ്‍ലോഡ് ചെയ്ത ആപ്പ് എന്ന പട്ടം പോക്കിമോന്‍ ഗോ കരസ്ഥമാക്കിക്കഴിഞ്ഞു. വ്യക്തമായ എണ്ണം പുറത്തു വിട്ടിട്ടില്ല.

ഒരു ദിവസം ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് പോക്കിമോനെ പിടിക്കാന്‍ ഇറങ്ങുന്നവര്‍ എന്നാണ് റിപ്പോര്‍ട്ട്. ഒരു ഉപഭോക്താവ് 35മിനിറ്റ് ഫേസ്ബുക്കില്‍ ചെലവഴിക്കുന്നെങ്കില്‍ ഗെയിമില്‍ അത് 75 മിനിറ്റ് ആണ്.

മെസ്സേജിംഗ് പ്ലാറ്റ്ഫോമുകള്‍ ആയ ഫേസ്ബുക്ക് മെസ്സഞ്ചര്‍, വാട്സ്ആപ്പ് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണത്തോടാണ് പോക്കിമോന്‍ ഗോ കളിക്കുന്നവരെ താരതമ്യപ്പെടുത്താന്‍ കഴിയുക. ഇതില്‍ മേല്‍പ്പറഞ്ഞ രണ്ടു പ്ലാറ്റ്ഫോമുകള്‍ക്കും ഉള്ളത് പ്രതിമാസം ഒരു ബില്ല്യണ്‍ ഉപയോക്താക്കള്‍ ആണ്. 

നിലവില്‍ ന്യൂസിലന്‍ഡ്‌, ഓസ്ട്രേലിയ, യു.എസ്, ജര്‍മനി എന്നിവിടങ്ങില്‍ മാത്രം ഒഫീഷ്യലി ലഭ്യമായ പോക്കിമോന്‍ ഗോ ഇല്ലീഗല്‍ ആയി ഡൌണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം ഇതുവരെ കണക്കാക്കപ്പെട്ടിട്ടില്ല. മറ്റുള്ളയിടങ്ങളില്‍ ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുക ലഭ്യമായ രാജ്യങ്ങളിലെ വിലാസം അല്ലെങ്കില്‍ പിന്‍കോഡ് ഉപയോഗിച്ചുള്ള ആപ്പിള്‍ ഐഡി ഉപയോഗിച്ചു മാത്രമാണ്. പുറത്തുള്ള പോക്കിമോന്‍ ഫാന്‍സ്‌ ഈ തന്ത്രം തന്നെയാണ് പ്രയോഗിക്കുന്നതും. പോക്കിമോന്‍ മാനിയ ഇന്ത്യയിലും പടര്‍ന്നു പിടിക്കുന്നതിനാല്‍  റീജിയണ്‍ മാറ്റല്‍ തന്ത്രം പ്രയോഗിക്കുന്നവരുടെ എണ്ണം ഇവിടെയും വര്‍ദ്ധിക്കുകയാണ്. ചെന്നൈയിലെ ഒരു പാര്‍ക്കില്‍ പോക്കിമോനെ പിടിക്കാന്‍ ഓടുന്നവരുടെ വീഡിയോ വൈറല്‍ ആയത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്‌.

ആപ്പിളിന് ഈ ഡൌണ്‍ലോഡിലൂടെ വരുമാനമായി കിട്ടുന്നത് എകദേശം മൂന്നു മില്ല്യന്‍ ആണ്.  ഗെയിമിലെ ‘പോക്കി കോയിന്‍സ്’ ആണ് ഇതിനു കാരണം. ഗെയിമിലെ കറന്‍സിയായ ‘പോക്കി കോയിന്‍സ്’ ഉണ്ടെങ്കിലേ ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ നടക്കൂ. 100 പോക്കി കോയിന്‍സിന് ആപ്പ് സ്റ്റോറില്‍ വില 99 സെന്റ്‌ ആണ്.

എത്രയും പെട്ടന്ന് ഇന്ത്യയിലും പോക്കിമോന്‍ തന്നില്ലെങ്കില്‍ നഷ്ടം നിതെന്‍ഡോയ്ക്ക് തന്നെയാവും. റീജിയണ്‍ മാറ്റല്‍ ടെക്നിക് കൂടുതല്‍ ആള്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍