അഴിമുഖം പ്രതിനിധി
ഏഷ്യയിലെ നൊബേല്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന മഗ്‌സെസ അവാര്‍ഡിന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്ണയും സാമൂഹിക പ്രവര്‍ത്തകന്‍ ബസ്വാഡ വില്‍സണും അര്‍ഹനായി. മതേതര നിലപാടുകളിലൂടെ ശ്രദ്ധേയനായ ടി.എം കൃഷ്ണ സംഗീതവേദിക്കകത്തും പുറത്തും കൃത്യവും വ്യക്തവുമായ രാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്ന വ്യക്തി കൂടിയാണ്. സംസ്‌കാരത്തിലെ സാമൂഹിക സംഭാവനക്കാണ് ടി.എം കൃഷ്ണക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
ശുചീകരണ തൊഴിലാളികളുടെ സംഘടനയായ സഫായി കര്‍മ്മചാരി ആന്ദോളന്‍ നേതാവാണ് വില്‍സണ്‍. കര്‍ണാടകയില്‍ തോട്ടിപ്പണിക്കെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ദളിത് കുടുംബത്തില്‍ നിന്നെത്തുന്ന വില്‍സണ്‍.
ഫിലിപ്പീന്‍സ് പ്രസിഡന്റായിരുന്ന റമണ്‍ മാഗ്‌സസെയുടെ പേരില്‍ 1957 ല്‍ റോക്ക് ഫലര്‍ ബ്രദേഴ്‌സ് ഫണ്ട് ഗ്രാന്റാണ് മാഗ്‌സസെ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.