UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടികളെ ഇനി കുടുംബ വ്യവസായങ്ങളില്‍ പണിയെടുപ്പിക്കാം

അഴിമുഖം പ്രതിനിധി

വിവാദപരമായ ബാലവേല നിയമഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍. കുടുംബവുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലോ മറ്റു സംരംഭങ്ങളിലോ കുട്ടികളെ ജോലിയെടുപ്പിക്കുന്നത് അനുവദനീയമാക്കിക്കൊണ്ടുള്ള നിയമത്തിന് കഴിഞ്ഞ ദിവസമാണ് നിയമസഭ അനുവാദം നല്‍കിയത്. ബാലവേല അവസാനിപ്പിക്കുന്നതിനായി യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ പരിശ്രമിക്കുന്നതിനിടെയാണ് രാജ്യത്ത് അതിനു ഘടകവിരുദ്ധമായുള്ള ഒരു നിയമം നടപ്പിലാക്കാന്‍ അനുവാദം ലഭിക്കുന്നത്.

മൂന്നു ദശാബ്ദം പഴക്കമുള്ള ബാലവേല നിരോധന നിയമത്തില്‍ ഇത്തരം ഒരു മാറ്റം വരുത്തുന്നതിനായി രാജ്യസഭയില്‍ ബില്‍ പാസാക്കിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ലോക്സഭ അംഗീകാരം നല്‍കുന്നത്. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കാനൊരുങ്ങുകയാണ് ബില്‍ ഇപ്പോള്‍. നിയമത്തില്‍ അയവു വരുത്തുന്നതിനെതിരെ യുണിസെഫ് പോലെയുള്ള സംഘടനകള്‍ രംഗത്തു വന്നിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍