ഇങ്ങനെയൊരു ആരോപണം എന്തിനെന്നാണെന്ന് തനിക്ക് അറിയില്ലെന്നും ആരോപണത്തില്‍ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് സിദ്ദിഖ് പറയുന്നത്.
രേവതി സമ്പത്തിന്റെ ലൈംഗിക ആരോപണതിന് മറുപടിയായി ‘കോടതിസമക്ഷം ബാലന് വക്കീല്‍’ സിനിമയിലെ രംഗം പങ്കുവച്ച് നടന് സിദ്ദിഖ്. രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 3 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെയായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ രേവതിക്കുള്ള മറുപടിയായിട്ടാണ് ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത രംഗവുമായി സിദ്ദിഖ് എത്തിയതെന്നാണ് കമന്റുകള്‍.
‘കോടതിസമക്ഷം ബാലന് വക്കീല്‍’ സിനിമയില്‍ വിദേശിയായ യുവതിയോട് സിദ്ദിഖിന്റെ കഥാപാത്രം ‘ഐ ലവ് യു’ എന്നു പറയുമ്പോള്‍ അവര്‍ തിരിച്ച് ‘മീ ടൂ’ എന്നു പറയുകയും. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ സജീവമായ ‘മീ ടൂ’ കാമ്പയ്നാണെന്ന് തെറ്റിദ്ധരിച്ച് സിദ്ദിഖ് ഓടി രക്ഷപ്പെടുന്നതുമാണ് രംഗം. ചിത്രത്തിന്റെ പേരല്ലാതെ മറ്റ് കാര്യങ്ങള്‍ ഒന്നും തന്നെ താരം വീഡിയോയില്‍ ചേര്‍ത്തിട്ടില്ല
ഇങ്ങനെയൊരു ആരോപണം എന്തിനെന്നാണെന്ന് തനിക്ക് അറിയില്ലെന്നും ആരോപണത്തില്‍ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് സിദ്ദിഖ് പറയുന്നത്. ‘സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യു ചടങ്ങില്‍ എന്റെ ക്ഷണം അനുസരിച്ചാണ് ഈ കുട്ടി, അച്ഛനെയും അമ്മയെയും കൂട്ടി എത്തിയത്. പ്രിവ്യുവിനു ശേഷം മസ്ക്കറ്റ് ഹോട്ടലില്‍ ഒരുമിച്ചു ഭക്ഷണവും കഴിച്ച് സന്തോഷമായിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്. അതിനു ശേഷം ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു.’ എന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.