‘രാജ്യത്തിനെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ അവര്‍ പാഠം പഠിക്കുക തന്നെ ചെയ്യും; ആ നടനും പിന്നെയാ ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയും പഠിച്ചതുപോലെ’
ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കിന്റെ മുന്നറിയിപ്പും ഓര്‍മപ്പെടുത്തലുമായിരുന്നു.
ആരെയാണ് താന്‍ ഉദ്ദേശിച്ചതെന്ന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും മന്ത്രി പറഞ്ഞ നടന് ആമിര്‍ ഖാന് ആണെന്ന് എല്ലാവക്കും മനസിലായി.
രാംനാഥ് ഗോയ്ങ്കെ പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങില്‍ നേരിട്ട ചോദ്യങ്ങള്‍ക്ക് ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് ആമിര്‍ തന്റെ നിരാശ തുറന്നു പറഞ്ഞിരുന്നു. ഇന്ത്യയില്‍ തങ്ങളുടെ കുഞ്ഞിന്റെ ഭാവി ഏതുതരത്തില്‍ സുരക്ഷിതമായിരിക്കുമെന്ന തരത്തില്‍ തന്റെ ഭാര്യ കിരണ്‍ റാവു പങ്കുവച്ച ആശങ്കയും ആ സംഭാഷണത്തിനിടയില്‍ അമീര്‍ വെളിപ്പെടുത്തിയിരുന്നു.
എന്തിനെയാണോ ആശങ്കയോടെ കാണുന്നതെന്നു പറഞ്ഞ, അതേ അസഹിഷ്ണുതയാണ് പിന്നീട് ആമിര്‍ ഖാന് എന്ന അഭിനേതാവിന് നേരിടേണ്ടി വന്നത്. സോഷ്യല്‍ മീഡയിയിലൂടെയും അല്ലാതെയും അയാള്‍ക്കെതിരെ പല ആരോപണങ്ങളും കുറ്റങ്ങളും ഉയര്‍ത്തി സംഘപരിവാര്‍ സംഘടനകളും അവരെ അനുകൂലിക്കുന്നവരും രംഗത്തു വന്നു. അയാളുടെ സിനിമകള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ഉണ്ടായി.
ആമിറിന്റെ വാക്കുകള്‍ അയാള്‍ക്ക് മാത്രമല്ല ഉപദ്രവമായത്. സ്നാപ് ഡീല്‍ എന്ന ആമിര്‍ ഖാന് ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയും ആക്രമണത്തിന് വിധേയമായി. അവരുടെ ബിനിനസിനു വലിയ പരിക്കാണ് ഏറ്റത്. ഒടുവില്‍ ആമിറിനെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കേണ്ടിയും വന്നു.
ഈ കഥകളൊക്കെ ആരു മറന്നിട്ടില്ല എന്നതു കൊണ്ടു തന്നെ പ്രതിരോധമന്ത്രിയുടെ വാക്കുകളിലെ സൂചനകള്‍ വ്യക്തം. അദ്ദേഹം തുടര്‍ന്നു പറയുന്നുണ്ട്; ഞാന്‍ വിരല്‍ ചൂണ്ടുന്നത് അതിലേക്കു മാത്രമാണ്, രാജ്യത്തിനെതിരെ ഉയരുന്ന ശബ്ദം ആരുടെതാണെങ്കിലും അയാള്‍ സ്വജീവിതത്തില്‍ പാഠം പഠിച്ചിരിക്കും’.
മാധ്യമപ്രവര്ത്തകന് നിതിന്‍ ഗോഖലെയുടെ പുസ്തകത്തിന്റെ മറാത്ത പതിപ്പ് പ്രകാശനച്ചടങ്ങില്‍ ആയിരുന്നു മനോഹര്‍ പരീക്കറിന്റെ ഈ വെല്ലുവിളി.
വിശദമായി വായിക്കുക;http://goo.gl/jQ36qf