UPDATES

എഡിറ്റര്‍

മദ്യപിച്ചു വഴക്കുണ്ടാക്കിയ വരനെ ഇറക്കിവിട്ടു; സ്റ്റാര്‍ ആയി വധു

വിവാഹം എന്നത് ഏതൊരു വ്യക്തിയുടേയും സ്വപ്നമാണ്. തന്റെ പങ്കാളിയെ കുറിച്ച് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഏവര്‍ക്കും സങ്കല്‍പ്പങ്ങളും ഉണ്ടാവും.എന്നാല്‍ വിവാഹ ദിവസം മദ്യപിച്ച് വന്ന് ബഹളം വെക്കുന്ന വരനെ വധു എന്ത് ചെയ്യണം? വിവാഹം കഴിക്കണോ വേണ്ടയോ? നിങ്ങളില്‍ ഭൂരിഭാഗവും വേണ്ട എന്ന അഭിപ്രായമുള്ളവര്‍ ആയിരിക്കാം.

സംഭവം ഹൈപോതറ്റിക്കല്‍ അല്ലേ എന്നാണ് ചോദ്യം എങ്കില്‍ അല്ല. ഉത്തര്‍ പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം നടന്നത്. വിവാഹ ദിവസം മദ്യപിച്ചു വധുവിന്റെ സഹോദരങ്ങളുമായി വഴക്കുണ്ടാക്കുകയും ബന്ധുക്കളെ ചീത്ത വിളിക്കുകയും ചെയ്ത വരനെ വധു മണ്ഡപത്തില്‍ നിന്ന് ഇറക്കി വിട്ടു.പൂജാമന്ത്രങ്ങള്‍ ചൊല്ലുന്നതിനായി പൂജാരിയുടെ നിര്‍ദേശ പ്രകാരം ഡിജെ നിര്‍ത്തിയതാണ് വരനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പ്രശ്നം ഉണ്ടാക്കിയ വരനോട് വിവാഹം കഴിക്കാന്‍ മനസ്സില്ല എന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു.

പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്ന വരനെയും കുടുംബത്തെയും കേസ് ഇല്ലാതെ പോകുന്നതാണ് നല്ലത് എന്ന് ഉദ്യോഗസ്ഥനും ഉപദേശിച്ചു. വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിക്ക് താല്‍പര്യമില്ലെങ്കില്‍ പോലീസ് എന്ത് ചെയ്യണം എന്നാണ് ഉദ്യോഗസ്ഥന്‍ ചോദിച്ചത്.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/QcUhf8

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍