UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാദ പ്രസംഗം ; കോടിയേരിക്കെതിരെ കേസെടുക്കില്ല

അഴിമുഖം പ്രതിനിധി

പയ്യന്നൂരിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കില്ല. സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ തക്കവണ്ണം പ്രസംഗത്തില്‍ ഒന്നും ഇല്ലെന്നും ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിലനില്‍ക്കില്ലെന്നും ഡിജിപിക്ക് നിയമോപദേശം ലഭിച്ചു. ഈ സാഹചര്യത്തിലാണ് കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത്.

പയ്യന്നൂരില്‍ സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.തുടര്‍ന്ന് സിപിഎം സംഘടിപ്പിച്ച ബഹുജന റാലിയില്‍ കോടിയേരി നടത്തിയ പ്രസംഗമാണ് വിവാദമായത്.

‘വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ല. എന്നാല്‍ നമ്മളെ ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണം. വന്നാല്‍ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങള്‍ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലില്‍ പണി തന്നാല്‍ വരമ്പത്തു കൂലി കിട്ടും.’ ഇതായിരുന്നു കോടിയേരിയുടെ വാക്കുകള്‍

കോടിയേരിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തു വന്നിരുന്നു. കോടിയേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍