UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് പീഡനങ്ങളെ കുറിച്ച് സംസാരിക്കൂ; ട്വിറ്ററില്‍ മോദിക്ക് മറുപടിയുമായി കേജ്രിവാള്‍

അഴിമുഖം പ്രതിനിധി

ആഗസ്റ്റ് 15ന് സ്വതന്ത്ര ദിനത്തില്‍ തന്റെ പ്രസംഗം രാജ്യത്തെ 125 കോടി ജനങ്ങളെയും പ്രതിനിധികരിക്കുന്നതായിരിക്കും എന്ന് നരേന്ദ്ര മോദിയുടെ ട്വീറ്റ്. പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന ആശയങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു മൊബൈല്‍ ആപ് ലിങ്കും മോദി ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 31നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. 

എന്നാല്‍ പ്രധാനമന്ത്രിയുടെ ട്വീറ്റിന് ചുട്ട മറുപടിയായി എത്തിയിരിക്കുകയാണ്  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ദളിത് പീഡനങ്ങളെപറ്റിയും, ഗോ രക്ഷകരെ പറ്റിയും, കശ്മീര്‍, അഖ്‌ലഖ് വിഷയങ്ങളും, ദാലിന്റെ വിലയും, കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിലും പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കായി ജനങ്ങള്‍ കാത്തിരിക്കുകയാണെന്നാണ്  ആഗസ്റ്റ് ഒന്നിന് ചെയ്ത ട്വീറ്റില്‍ കേജ്രിവാള്‍ കുറിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍