UPDATES

എഡിറ്റര്‍

ആകാശത്തിനും ഭൂമിക്കും ഇടയില്‍ ഒരു വിവാഹം

അഗ്നിസാക്ഷിയായി കതിര്‍ മണ്ഡപത്തില്‍ നടന്നിരുന്ന വിവാഹങ്ങള്‍ ഇപ്പോള്‍ പഴഞ്ചന്‍ ഏര്‍പ്പാടായി കഴിഞ്ഞു. എന്തിലും ഏതിലും പുതുമയാഗ്രഹിക്കുന്ന തലമുറ വിവാഹങ്ങളില്‍ കൊണ്ടുവരുന്ന പരീക്ഷണങ്ങള്‍ പലതും അമ്പരപ്പിക്കുന്നത് അവയുടെ സാഹസികത കൊണ്ടു കൂടിയാണ്.

അത്തരത്തില്‍ ഒരു വിവാഹമാണ് കോലപ്പൂരില്‍ നടന്നത്. ഭൂമി്ക്കും ആകാശത്തിനും ഇടയില്‍ കയറി തൂങ്ങി നിന്നുള്ള വിവാഹം.
ഭൂമിയില്‍ നിന്നും 600 അടി മുകളിലായിരുന്നു മുപ്പതുകാരനായ ജയ്ദീപ് ജാദവ് രേഷ്മ പാട്ടിലിനു വരണമാല്യം ചാര്‍ത്തിയത്.

ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസുകാരനും മൗണ്ട് ട്രെയിനറായ ജയ്ദീപും ഐ എഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രേഷ്മയും സാഹസികത ഇഷ്ടപ്പെടുന്നവരാണ്. ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും ആകാശ സഞ്ചാരങ്ങളില്‍ക്കിടയില്‍ തന്നെ. ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതെവിടെവച്ചായിരിക്കണമെന്ന കാര്യത്തില്‍ ഇരുവര്‍ക്കും സംശയമില്ലായിരുന്നു.

 എന്തായാലും ദമ്പതികളുടെ വിവാഹ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍