UPDATES

വി മുരളീധരന്‍ മോദി മന്ത്രിസഭയില്‍

ഉച്ചയ്ക്ക് മൂന്ന് മണി വരെയും കേരളത്തില്‍ നിന്നും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്ന് ഉറപ്പായിരുന്നില്ല.

വി മുരളീധരന്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ അംഗമാകും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. ആര്‍എസ്എസിലൂടെയാണ് മുരളീധരന്‍ പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു.

ഉച്ചയ്ക്ക് മൂന്ന് മണി വരെയും കേരളത്തില്‍ നിന്നും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്ന് ഉറപ്പായിരുന്നില്ല. പാര്‍ട്ടി നേതൃത്വം തന്നെയാണ് ഇക്കാര്യം മുരളീധരനെ വിളിച്ച് അറിയിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഇതെന്ന് മുരളീധരന്‍ പ്രതികരിച്ചു. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സന്തോഷം തോന്നുന്ന കാര്യമാണ് മോദി സര്‍ക്കാരില്‍ മുരളീധരനെയും ഉള്‍പ്പെടുത്തുന്നതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കേരളത്തില്‍ നിന്നുമുള്ള മൂന്ന് രാജ്യസഭാംഗങ്ങളില്‍ നന്ന് ആരെങ്കിലും മന്ത്രിയാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ALSO READ: ആരായിരിക്കും രണ്ടാം മോദി സര്‍ക്കാരിലെ ‘അരുണ്‍ ജയ്റ്റ്‌ലി’?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍