യഥാര്‍ത്ഥത്തില്‍ ഫെമിനിസം എന്നാല്‍ ഇക്വാളിറ്റി ഫോര്‍ ആള് എന്നാണ്.
ഫെമിനിച്ചി എന്ന വാക്ക തന്നെ ഒരിക്കല്‍ പോലും വേദനിപ്പിച്ചിട്ടില്ലെന്ന് നടി പാര്‍വ്വതി തിരുവോത്ത്. ഫെമിനിച്ചി എന്ന് വിളിക്കുമ്പോള്‍ നമ്മളെ അധിക്ഷേപിക്കുന്നു എന്നാണ് വിളിക്കുന്നവര്‍ കരുതുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫെമിനിസം എന്നാല്‍ ഇക്വാലിറ്റി ഫോര്‍ ആള് എന്നാണ്. അത് സ്ത്രീകള്‍ക്കുവേണ്ടി മാത്രമുള്ള ഒരു മൂവ്മെന്റല്ല. അതിന്റെ ഗുണം അനുഭവിക്കുന്നത്എല്ലാവരുമാണ്. അതിനാല്‍ തന്നെ ഈ കാലത്ത് ഫെമിനിസ്റ്റാണെന്നു കേട്ടാല്‍ ആര്‍ക്കും അഭിമാനം തോന്നണം.
‘സോ പ്ലീസ് ഫീല്‍ ഫ്രീ റ്റു കോള്‍ മീ ഫെമിനിച്ചി’ ഒരു ‘ച്ചി’ കൂടിച്ചേര്‍ത്തപ്പോള്‍ നല്ല നാടന്‍ ഫ്ളേവര്‍ കൂടിയായില്ലേ? ‘
നടി റിമ കല്ലിങ്കലിന്റെ ഫെമിനിച്ചി എന്ന വാക്ക് വേദനിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വ്വതി. വനിതയിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.