ഉപതെരഞ്ഞെടുപ്പില്‍ മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കുമെന്നാണ് സുരേന്ദ്രന് പറയുന്നത്
സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന അസംബ്ലി ഉപതെരഞ്ഞെടുപ്പുകളിലേക്ക് മത്സരിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അറിയിച്ചു. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയില്‍ മത്സരിച്ചതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പില്‍ മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കുമെന്നാണ് സുരേന്ദ്രന് പറയുന്നത്. ആറ് മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് അത്.
മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുറസാഖ് അന്തരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെുപ്പ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് രണ്ടാം സ്ഥാനത്തെത്തിയ സുരേന്ദ്രന് കോടതിയെ സമീപിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സുരേന്ദ്രന് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിയെ ഏറെപ്പിന്നിലാക്കാന് സാധിച്ചതിന്റെ ആശ്വസത്തിലാണ് മുസ്ലിംലീഗും യുഡിഎഫും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനാണ് നിയോജക മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ രവീശതന്ത്രി കുണ്ടാറിനെക്കാള് 11,113 വോട്ടാണ് മഞ്ചേശ്വരത്ത് മാത്രം രാജ്മോഹന്‍ ഉണ്ണിത്താന് അധികം നേടിയത്.