ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് – പാക്കിസ്ഥാന്‍ പേരാട്ടം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ വെസ്റ്റിന്‍ഡീസിനോട് തോല്‍വി വഴങ്ങിയ ശേഷമാണ് പാക്കിസ്ഥാന്‍ രണ്ടാം അങ്കത്തിനിറങ്ങുന്നത്. ഈ ലോകകപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമാണ് ഇംഗ്ലണ്ട് ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരത പുലര്‍ത്തുന്ന ടീമാണ് ഇംഗ്ലണ്ട്. സമീപകാലങ്ങളില്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇംഗ്ലണ്ടിന് ഒപ്പമായിരുന്നു. ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ ഇംഗ്ലണ്ട് നേടിയതും പാകിസ്താനെതിരെ തന്നെയാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മത്സരത്തില്‍ ബെന്‍സ്റ്റോക്‌സിന്റെ പ്രകടനം ടീമിന് ഏറെ ആത്മവിശ്വാസം നല്‍കുന്നു. ഇംഗ്ലീഷ് നിരയില്‍ ഇയാന്‍ മോര്‍ഗന്റെ കീഴില്‍ ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ലിയാം പ്ലങ്കറ്റ് തുടങ്ങി എല്ലാ താരങ്ങളു ഫോമിലാണ്.
മറുവശത്ത് പാകിസ്താന് കഴിഞ്ഞ കുറെ മത്സരങ്ങളില്‍ മികവ് കാട്ടാനായിട്ടില്ല. മുഹമ്മദ് ആമിറെന്ന് ബൗളര്‍ മാത്രമാണ് താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. ബാറ്റിങ്ങില്‍ ഏറെ പ്രതീക്ഷ വെക്കുന്ന ബാബര്‍ അസം ഫോം വീണ്ടെടുക്കാത്തതും അവരെ വലയ്ക്കുന്നു. വൈകീട്ട് മൂന്ന് മണിക്ക് ട്രെന്റ് ബ്രിഡ്ജിലാണ് മത്സരം.