അഞ്ചു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ നാളെ ആദ്യമായി സ്കൂളുകളില്‍ എത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.
രണ്ട് മാസത്തെ വേനലവധിക്കാലം കഴിഞ്ഞ് സംസ്ഥാനത്ത് സ്കൂളുകള്‍ നാളെ തുറക്കും. സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥീകരിച്ചെങ്കിലും സ്കൂള്‍ തുറക്കന്നതു നീട്ടി വെയ്ക്കണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും എറണാകുളം ജില്ലയിലെ വിദ്യാലയങ്ങള്‍ മുന്‍നിശ്ചയ പ്രകാരം ജൂണ്‍ 6 വ്യാഴാഴ്ച തന്നെ തുറക്കുമെന്നും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
എറണാകുളത്ത് നിപയുടെ പശ്ചാത്തലത്തിൽ വ്യാപകമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് ബുധനാഴ്ച രാവിലെ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാവിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മധ്യവേനലവധിക്കു ശേഷം സംസ്ഥാനത്തെ മറ്റ് ജില്ലയിലെ പോലെ തന്നെ എറണാകുളത്തും വിദ്യാലയങ്ങള്‍ ജൂണ്‍ ആറിനു തന്നെ പ്രവര്‍ത്തനം ആരംഭിക്കും – കളക്ടര്‍ വ്യക്തമാക്കി
അതേസമയം, അഞ്ചു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ നാളെ ആദ്യമായി സ്കൂളുകളില്‍ എത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം ചരിത്രത്തിലാദ്യമായി ഒരേ ദിവസം. പ്രവേശനോത്സവം നടക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 2019 സംസ്ഥാനതല ഉദ്ഘാടനം നാളെ തൃശൂർ ജില്ലയിലെ ചെമ്പൂച്ചിറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിക്കുന്നു. സംസ്ഥാനത്തുടനീളം വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം വിപുലമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസം ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡുക്കേഷന്‍ എന്ന ഒറ്റ വകുപ്പിനു കീഴിലാകുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
അതിനിടെ, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കയതിന്റെ പശ്ചാത്തലത്തില്‍ പ്രവേശനോത്സവം പ്രതിപക്ഷം ബഹിഷ്കരിക്കും. പ്രവേശനത്സവത്തില് യുഡിഎഫ് ജനപ്രതിനിധികളും പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.