UPDATES

കായികം

ബ്രസീലിന് തിരിച്ചടി; പരുക്കേറ്റ  നെയ്മര്‍ കോപ്പ അമേരിക്കയില്‍ കളിക്കില്ല

പി എസ് ജി ടീം അംഗമായ നെയ്മര്‍ കഴിഞ്ഞ സീസണിലും പരുക്കിന്റെ പിടിയിലായിരുന്നു

ആരാധകരെ നിരാശയിലാഴ്ത്തി ബ്രസില്‍ സൂപ്പര്‍ താരം നെയ്മാറുടെ പരുക്ക്. ഇന്നലെ ഖത്തറിന് എതിരായ സന്നാഹ മത്സരത്തില്‍ പരുക്കേറ്റ് താരം മൈതാനം വിട്ടതോടെ ജൂനിയര്‍ നെയ്മര്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളിക്കില്ലെന്ന് ഉറപ്പായി. ഇക്കാര്യം ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷനും സ്ഥിരീകരിച്ചു. ഖത്തറിന് എതിരായ സൗഹൃദ മത്സരത്തിന് ഇടയിലാണ് താരത്തിന് കാലിന് പരിക്കേറ്റത്. കരഞ്ഞു കൊണ്ട് കളം വിട്ട നെയ്മറിന് സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കാനാവില്ല എന്നത് കനത്ത തിരിച്ചടിയാകും.

27 വയസുകാരനായ നെയ്മര്‍ ടൂര്‍ണമെന്റിന് വെറും ഒമ്പത് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തിരിച്ചെത്തില്ല എന്നത് ഉറപ്പായി. പി എസ് ജി ടീം അംഗമായ നെയ്മര്‍ കഴിഞ്ഞ സീസണിലും പരുക്കിന്റെ പിടിയിലായിരുന്നു. ഈ പരുക്ക് തന്നെ താരത്തിന് വീണ്ടും വെല്ലുവിളിയായിരിക്കുന്നത്. താരത്തിന്റെ പരുക്ക് പിഎസ്ജിക്കും ആശങ്ക നല്‍കുന്ന ഒന്നാണ്.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍