UPDATES

എഡിറ്റര്‍

ഗോസംരക്ഷകര്‍ വെട്ടിലാക്കിയത് മോദിയുടെ തെരഞ്ഞെടുപ്പ് സ്വപ്നങ്ങളെ

പശുരക്ഷക ദൗത്യം ഒടുവില്‍ ബിജെപിക്ക് തന്നെ വിനയായിരിക്കുകയാണ്. ഇതുവരെ ക്ഷോഭിച്ച് കാണാത്ത മോദിക്ക് പോലും ഒടുവില്‍ ഇവര്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് നേരെ ശബ്ദമുയര്‍ത്തേണ്ടി വന്നു, അതൊരു തെരഞ്ഞെടുപ്പ് തന്ത്രം ആണെങ്കില്‍ പോലും. വാസ്തവത്തില്‍ ദളിത് വോട്ടുകള്‍ നേടി യുപി നിയമസഭ തിരഞ്ഞെടുപ്പ് എളുപ്പത്തില്‍ വിജയിച്ച് കയറാം എന്ന് മോദിയുടെ കണക്കുകൂട്ടലുകളെയാണ് ഇവര്‍ അവതാളത്തിലാക്കിയത്.

ഇപ്പോള്‍ സാമൂഹിക വിരുദ്ധരും ഗുണ്ടകളും  ഗോരക്ഷകര്‍ എന്ന മുഖംമൂടി അണിഞ്ഞെത്തുകയാണ്. 

സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ മുന്തിയ സ്ഥാനമാണ് ഉള്ളത്. ഗോസംരക്ഷണത്തിന്റെ മറവില്‍ ഇരുണ്ട ലക്ഷ്യങ്ങള്‍ നേടുവാനും ഈ കപട ഗോരക്ഷകര്‍ക്ക് സാധിക്കുന്നു.

ഇതെല്ലാം ഇരുട്ടടി പോലെ വന്നു ഭവിക്കുന്നത് മോദിയുടെ സ്വപ്നങ്ങളുടെ പുറത്താണ്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാരുകളോടും പാര്‍ട്ടി നേതൃത്വത്തോടും ക്ഷോഭിക്കാതിരിക്കാന്‍ മോദിക്ക് സാധിക്കുമോ?

കൂടുതല്‍ വായനയ്ക്ക്.

http://goo.gl/2SFcZA

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍