UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചലച്ചിത്ര സംവിധായകന്‍ ശശി ശങ്കര്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

ചലച്ചിത്ര സംവിധായകന്‍ ശശി ശങ്കര്‍ അന്തരിച്ചു. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍. അന്ത്യകര്‍മ്മങ്ങള്‍ മദ്രാസിലുള്ള മകന്‍ വന്നതിന് ശേഷം നടക്കും.

 കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്ട്‌ലര്‍, മന്ത്രമോതിരം, സര്‍ക്കാര്‍ ദാദ, ഗുരു ശിഷ്യന്‍ തുടങ്ങി പത്തോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളം കൂടാതെ തമിഴില്‍ പേരഴകന്‍, പഗഡൈ പഗഡൈ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1993ല്‍ സംവിധാനം ചെയ്ത ആദ്യചിത്രമായ ‘നാരായ’ത്തിന് മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍