ശ്രീലങ്ക ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് എനിക്കുറപ്പാണ്. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു – മോദി പറഞ്ഞു.
ഭീകരാക്രമണങ്ങള്‍ക്ക് ശ്രീലങ്കയെ ഭയപ്പെടുത്താനോ തോല്‍പ്പിക്കാനോ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലേയും ബാട്ടിക്കലോവയിലേയും ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായുണ്ടായ സ്ഫോടന പരമ്പര പരാമര്‍ശിച്ചാണ്, രണ്ടാമത് പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ വിദേശ സന്ദര്ശനങ്ങൡലൊന്നില് മോദി ഇക്കാര്യം പറഞ്ഞത്. ആക്രമണം നടന്ന ഇടങ്ങളിലൊന്നായ കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മോദി. ശ്രീലങ്ക ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് എനിക്കുറപ്പാണ്. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു – മോദി പറഞ്ഞു. ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ വിദേശ നേതാവാണ് നരേന്ദ്ര മോദി.
സെന്റ് ആന്റണീസ് ചര്‍ച്ചിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെ വിരുന്നില്‍ പങ്കെടുക്കും. പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റില്‍ അശോക മരത്തിന്റെ തൈ നട്ടു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുമായും മോദി ചര്‍ച്ച നടത്തി. ശ്രീലങ്കയിലെ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കൊളംബോയിലെ ഇന്ത്യാ ഹൗസില്‍ പ്രവാസി ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തി. മുന്‍ പ്രസിഡന്റും നിലവിലെ പ്രതിപക്ഷ നേതാവുമായ മഹീന്ദ രാജപക്സയുമായും മോദി കൂടിക്കാഴ്ച നടത്തി.