ആന്ധ്രാ ഗവർണർ ആയി ചുമതല ഏൽക്കുന്ന സുഷമ സ്വരാജിനു ആശംസകൾ എന്നായിരുന്നു തിങ്കളാഴ്ച രാത്രി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് ട്വീറ്റ് ചെയ്തത്.
ആന്ധ്രാ പ്രദേശ് ഗവര്‍ണര്‍ പദവിയിലേക്കില്ലെന്ന് വ്യക്തമാക്കി സുഷമ സ്വരാജ്. അഭ്യൂഹം ഉയർത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെയാണ് സുഷമാ സ്വരാജ് തന്നെ വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്. ആന്ധ്രാ ഗവർണർ ആയി ചുമതല ഏൽക്കുന്ന സുഷമ സ്വരാജിനു ആശംസകൾ എന്നായിരുന്നു തിങ്കളാഴ്ച രാത്രി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് ട്വീറ്റ് ചെയ്തത്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹം ഇത് പിന്‍വലിച്ചു.
അതേസമയം, ട്വീറ്റും പിൻവലിക്കലും ദേശീയ തലത്തിൽ തന്നെ വാർത്തയായപ്പോൾ വിശദീകരണവുമായി സുഷമാ സ്വരാജ് തന്നെ രംഗത്തെത്തി. സുഷമ സ്വരാജിനെ ആന്ധ്രാ ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇല്ലാതിരുന്നതിന് പിന്നാലെയായിരുന്നു സുഷമയുടെ ട്വീറ്റ്. വിദേശകാര്യമന്ത്രിയുടെ ചുമതല ഒഴിയുന്നതിന്റെ ഭാഗമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. ഇതാകാം അഭ്യൂഹങ്ങള്‍ക്ക് കാരണമായതെന്നായിരുന്നു സുഷമ സ്വരാജിന്റെ പ്രതികരണം. താൻ ഗവർണറാകുന്നു എന്ന വാർത്ത തെറ്റാണെന്നും സുഷമ പറയുന്നു.
ഒന്നാം മോദി സർക്കാറിൽ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിസഭയില്‍ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ മൽസരിക്കാനും അവർ തയ്യാറായിരുന്നില്ല. മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാം മോദി മന്ത്രി സഭയിൽ നിന്നും വിട്ടുനിന്നിട്ടുണ്ട്.
Union Minister Dr Harsha Vardhan tweets, “Congratulations to senior BJP leader & former External Affairs Minister, Sushma Swaraj ji on being appointed as the Governor of Andhra Pradesh.” pic.twitter.com/JIMGTAyKGe
— ANI (@ANI) June 10, 2019
The news about my appointment as Governor of Andhra Pradesh is not true.
— Sushma Swaraj (@SushmaSwaraj) June 10, 2019
I called on the Vice President of India Shri Venkaiah Naidu ji on demitting office as Minister of External affairs. This was enough for Twitter to appoint me as the Governor of Andhra Pradesh.
— Sushma Swaraj (@SushmaSwaraj) June 10, 2019
വടക്കേക്കര പഞ്ചായത്ത് ഒരുമിച്ചുനിന്നു; ആദ്യം പ്രളയത്തെ തോല്‍പ്പിച്ചു, ഇപ്പോള്‍ നിപയേയും