ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ആരോപണം.
തിരുവനന്തപുരം അണ്ടൂര്‍ക്കോണത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിക്കും കുത്തേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഡിവൈഎഫ്ഐ അണ്ടൂര്‍ക്കോണം മേഖലാ സെക്രട്ടറി അഡ്വ. റഫീഖ് എ ആര്, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഹരീഷ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ആരോപണം. അണ്ടൂര്‍ക്കോണം മേഖലയിലെ കുന്നിന്‍പുറത്തെ ഡിവൈഎഫ്ഐയുടെ കൊടിയെടുത്ത് മാറ്റിയതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ശശി തരൂരിന്റെ വിജയവുമായി ബന്ധപ്പെട്ട് സ്വീകരണം നല്കിയപ്പോള് മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനപ്പൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം.
പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.