സഹല്‍ അബ്ദുല്‍ സമദിന് കിംഗ്സ് കപ്പില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ടീമിലേക്ക് അവസരം നേടിക്കൊടുത്തത്.
ഇന്റര്‍ കോണ്ടിനന്റല് കപ്പിനായുള്ള ഇന്ത്യയുടെ സാധ്യാതാ ടീമില്‍ നാലു മലയാളികള്‍ ഇടം നേടി. പരിശീലകന് സ്റ്റിമാച് പ്രഖ്യാപിച്ച 35 അംഗ സാധ്യതാ ടീമില്‍ നാലു മലയാളികളും അവസാന 23 അംഗ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. പരിശീലകൻ സ്റ്റിമാചിന്റെ പ്രത്യേക ആവശ്യ പ്രകാരം
വിരമിക്കൽ പിൻവലിച്ച് ടീമിലേക്ക് തിരികെ എത്തിയ അനസ് എടത്തൊടിക,ആഷിഖ് കുരുണിയന്, സഹല്‍ അബ്ദുല്‍ സമദ്, ജോബി എന്നിവരാണ് ടീമില്‍ ഇടം നേടിയത്.
പരിക്ക് കാരണം അവസാന മാസങ്ങളില്‍ വിശ്രമത്തിലായിരുന്നു ആഷിഖ് കുരുണിയന്. സഹല്‍ അബ്ദുല്‍ സമദിന് കിംഗ്സ് കപ്പില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ടീമിലേക്ക് അവസരം നേടിക്കൊടുത്തത്. കഴിഞ്ഞ തവണ സാധ്യതാ ടീമില്‍ ഉണ്ടായിരുന്ന ജോബി ഇത്തവണ അവസാന 23ല്‍ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഹമ്മദാബാദില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഒപ്പം താജിക്കിസ്ഥാന്‍, സിറിയ, ഡി പി ആര് കൊറിയ എന്നിവരാണ് പങ്കെടുക്കുന്നത്. ജൂലൈ 7ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ജൂലൈ 18വരെ നീണ്ടു നില്ക്കും. ജൂണ്‍ 25നാണ് ഇന്ത്യന്‍ ക്യാമ്പ് തുടങ്ങുക.
Goalkeepers:Gurpreet Singh Sandhu, Vishal Kaith, Amrinder Singh, Kamaljit Singh
Defenders: Rahul Bheke, Pritam Kotal, Nishu Kumar, Anas Edathodika, Salam Ranjan Singh, Sandesh Jhingan, Adil Khan, Anwar Ali, Sarthak Golui, Narender, Subhasish Bose
Midfielders: Udanta Singh, Jackichand Singh, Nikhil Poojari, Anirudh Thapa, Raynier Fernandes, Pronay Halder, Rowllin Borges, Vinit Rai, Sahal Abdul, Amarjit Singh, Brandon Fernandes, Lallianzuala Chhangte, Mandar Rao Desai, Ashique Kuruniyan, Soosairaj Michael
Forwards:Sunil Chhetri, Balwant Singh, Jobby Justin, Farukh Choudhary, Manvir Singh