രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസ്ട്രേലിയ നാലാമതും മൂന്നില്‍ ഒരു മത്സരം മാത്രം ജയിച്ച പാക്കിസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ് ഇപ്പോള്‍.
ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയ പാകിസ്താനെ നേരിടും. ടോന്‍ടണ്‍ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട ഓസ്ടേലിയ പാക്കിസ്ഥാനെതിരെ വിജയിച്ച് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. അതേസമയം ശ്രീലങ്കയുമായുള്ള മത്സരം മഴ മുടക്കിയതോടെ പാകിസ്ഥാന് ഈ മത്സരം നിര്‍ണായകമാണ്. ഇതുവരെ ഇരുടീമുകളും 103 തവണ പരസ്പരം ഏറ്റുമുട്ടിയതില്‍ 67 ജയം ഓസീസിനും 32 ജയം പാകിസ്ഥാനും സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പ് വേദിയില്‍ 9 തവണ ഏറ്റുമുട്ടിയപ്പോള്‍ 5 ജയം ഓസ്ട്രേലിയക്ക്, നാല് പാകിസ്ഥാന്. ഒടുവില്‍ മാര്‍ച്ചില്‍ നടന്ന ഏകദിന പരമ്പരയില്‍ അഞ്ചില്‍ അഞ്ചിലും ഓസ്ട്രേലിയ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. പക്ഷെ ഇംഗ്ലണ്ടിനെതിരെ മുന്‍നിര ഫോമിലേക്കെത്തിയത് പാക്കിസ്ഥാന് ആത്മവിശ്വാസം നല്‍കുന്നു. വിന്‍ഡീസിനോട് തോറ്റു, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു, ശ്രീലങ്കയുമായുള്ള മത്സരം ഉപേക്ഷിച്ചു. ഇന്ന് ജയിച്ചാല്‍ ആദ്യ നാലില്‍ എത്താം പാകിസ്ഥാന്.
രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസ്ട്രേലിയ നാലാമതും മൂന്നില്‍ ഒരു മത്സരം മാത്രം ജയിച്ച പാക്കിസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ് ഇപ്പോള്‍. ഓസീസ് നിരയില്‍ പരുക്കേറ്റ മാര്‍ക്കസ് സ്റ്റോയിനിസ് ഇന്ന് കളിക്കില്ല. ഇന്ന് ജയിച്ചാല്‍ ന്യൂസിലന്‍ഡിനൊപ്പം പോയിന്റ് നിലയില്‍ ഒന്നാമതെത്താം ഓസ്‌ട്രേലിയയ്ക്ക്. ബാറ്റിംഗ് കരുത്ത് തന്നെയാകും ഓസ്‌ട്രേലിയയ്ക്ക് ഈ മത്സരത്തില്‍ നിര്‍ണായകമാകുക.