UPDATES

കായികം

മഴ കളിച്ചു; ആരാധകരെ നിരാശരാക്കി നാലാം മത്സരവും ഉപേക്ഷിച്ചു

ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ട ലോകകപ്പെന്ന ‘റെക്കോര്‍ഡ്’ ഈ ലോകകപ്പിനു സ്വന്തമായിരുന്നു.

ആരാധകരെ നിരാശരാക്കി ഇന്ത്യ-ന്യൂസീലന്‍ഡ് മല്‍സരവും മഴ മൂലം ഉപേക്ഷിച്ചു. ടോസ് ഇടാന്‍ പോലും സാധിക്കാതെയാണ് മല്‍സരം ഉപേക്ഷിച്ചത്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് നടത്തിയ പരിശോധനയിലും കളി നടക്കില്ലെന്ന സാഹചര്യത്തിലാണ് മത്സരം ഉപേക്ഷിക്കുന്നതായി അംപയര്‍മാര്‍ അറിയിച്ചത്. ഇരു ടീമുകളും പോയിന്റ് പങ്കുവച്ചു. ആദ്യത്തെ മൂന്നു കളികളും ജയിച്ച ന്യൂസീലന്‍ഡ് ഏഴു പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഇന്ത്യ മൂന്നു കളികളില്‍നിന്നും അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കയറി.

നേരത്തെ മഴയെ തുടര്‍ന്ന് ഔട്ട്ഫീല്‍ഡിലുണ്ടായ നനവാണ് കളി തടസപ്പെടുത്തിയപ്പോള്‍ ഓവറുകള്‍ വെട്ടിച്ചുരുക്കിയിട്ടെങ്കിലും മല്‍സരം നടത്താനാകുമോയെന്ന് പലതവണ പരിശോധിച്ചെങ്കിലും മഴ വീണ്ടും പെയ്തു. പിന്നെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഈ ലോകകപ്പില്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ട മല്‍സരങ്ങളുടെ എണ്ണം നാലായി. ബംഗ്ലദേശും ശ്രീലങ്കയും തമ്മിലുള്ള കഴിഞ്ഞ മല്‍സരം ഉപേക്ഷിച്ചപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ട ലോകകപ്പെന്ന ‘റെക്കോര്‍ഡ്’ ഈ ലോകകപ്പിനു സ്വന്തമായിരുന്നു. ശ്രീലങ്കപാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസ് മല്‍സരങ്ങളും മഴ മൂലം ഉപേക്ഷിരുന്നു.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍