UPDATES

തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു

അഴിമുഖം പ്രതിനിധി

മലയാളത്തിന് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച പ്രമുഖ തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു. 58 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കാണാക്കിനാവ്, രാപ്പകല്‍, പെരുമഴക്കാലം, ആയിരത്തില്‍ ഒരുവന്‍, വിഷ്ണു ലോകം, നാടോടി, ഗസല്‍, ഭൂമിഗീതം, താലോലം, സ്‌നേഹം, സാഫല്യം തുടങ്ങി മുപ്പതോളം ചിത്രങ്ങളുടെ രചയിതാവാണ്. കാണാക്കിനവിന് മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്‌കാം ആയിരത്തില്‍ ഒരുവന്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങളിലൂടെ റസാഖിനെ തേടിയെത്തി.

എ ടി അബു സംവിധാനം ചെയ്ത ധ്വനിയില്‍ സഹസംവിധായകനായിട്ടാണ് റസാഖ് സിനിമാലോകത്ത് എത്തുന്നത്. തുടര്‍ന്നാണ് രചനയുടെ വഴിയിലേക്ക് മാറുന്നത്.

സിബി മലയില്‍, കമല്‍, ജയരാജ്, ജി എസ് വിജയന്‍, വി എം വിനു എന്നീ സംവിധായകര്‍ക്കൊപ്പം ചേര്‍ന്ന് റസാഖ് മലയാളത്തിനു സമ്മാനിച്ചത് എന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ്.

അന്തരിച്ച തിരക്കഥകൃത്ത് ടി എ ഷാഹിദ് സഹോദരനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍