UPDATES

‘കാലടിച്ച് മുറിക്കുമെന്ന് ഷംസീര്‍ ഭീഷണിപ്പെടുത്തി’: മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ നസീറിന്റെ രഹസ്യമൊഴി വീണ്ടുമെടുക്കും

തലശേരി സ്‌റ്റേഡിയം നവീകരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിനായിരുന്നു ഭീഷണി

മൊഴികളിലെ ആശയക്കുഴപ്പം മൂലം സിഒടി നസീറിന്റെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്തും. നസീറിനെ വധിക്കാന്‍ ശ്രമം നടന്ന സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. രഹസ്യമൊഴി എടുക്കുന്നതിന് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

മുമ്പ് മൂന്ന് തവണ നസീറിന്റെ മൊഴി എടുത്തിരുന്നു. എന്നാല്‍ ഷംസീറിനെതിരെ നല്‍കിയ മൊഴി രണ്ട് തവണയും പോലീസ് രേഖപ്പെടുത്തിയില്ലെന്നാണ് നസീറിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് രഹസ്യമൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. തലശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് എഎന്‍ ഷംസീര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നസീര്‍ പറഞ്ഞിരുന്നു. അടിച്ച് കാല് മുറിക്കുമെന്നായിരുന്നു ഷംസീറിന്റെ ഭീഷണിയെന്നും നസീര്‍ പറയുന്നു. ഇക്കാര്യം പോലീസിന് നല്‍കിയ മൊഴിയില്‍ താന്‍ പറഞ്ഞിട്ടുണ്ട്. ക്രമക്കേടുകളെക്കുറിച്ച് ഒരു യോഗത്തില്‍ ആദ്യം ഉന്നയിച്ചത് ഞാനാണ്. രണ്ടാമതും മൂന്നാമതും എഴുന്നേറ്റവരെ അതിന് അനുവദിക്കാതെ ഇരുത്തി. എന്നോടും ഇരിക്കാനും അങ്ങനെ സംസാരിക്കാന്‍ പാടില്ലെന്നും പറഞ്ഞു നസീര്‍ പറയുന്നു.

മെയ് 18നാണ് സിഒടി നസീറിനെതിരെ വധശ്രമമുണ്ടായത്. കേസില്‍ പ്രതിയായ റോഷനുമായി പോലീസ് ബംഗളൂരുവില്‍ തെളിവെടുപ്പിന് പോകും. റോഷന്‍ ഒളിവില്‍ താമസിച്ച ഹൊസൂരിലാണ് തെളിവെടുപ്പ് നടത്തുക. മുഖ്യപ്രതിയിലായ റോഷനും ശ്രീജിലുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ ആക്രമണം നടന്ന റോഡിലുള്‍പ്പെടെ ഇവരെയെത്തിച്ച് തെളിവെടുത്തു.

read more:അമ്മ മരിച്ചതുപോലും ശിവാളിയെ അറിയിച്ചില്ല, കോഴിക്കോട്ട് അടിമയാക്കിയ യുവതിയുടെ ബന്ധുക്കളെ അട്ടപ്പാടിയില്‍ കണ്ടെത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍