UPDATES

കുളുവിലെ മലയിടുക്കിലേക്ക് ബസ് മറിഞ്ഞു; 25 മരണം, 35 പേര്‍ക്ക് പരിക്ക്

ഏകദേശം അമ്പത് യാത്രക്കാരുമായി ബഞ്ജാറില്‍ നിന്നും ഗദാഗുഷാനിയിലേക്ക് പോകുകയായിരുന്നു ബസ്.

ഹിമാചല്‍ പ്രദേശിലെ കുളുവിലെ മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് 25 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക വിവരം. പര്‍വത ജില്ലയായ കുളുവിലെ ബഞ്ജാര്‍ മേഖലയ്ക്ക് സമീപത്താണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ന്യൂസ് ഏജന്‍സിയായ പിടിഐ പറയുന്നു.

ഇവിടുത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഏകദേശം അമ്പത് യാത്രക്കാരുമായി ബഞ്ജാറില്‍ നിന്നും ഗദാഗുഷാനിയിലേക്ക് പോകുകയായിരുന്നു ബസ്. ചിലര്‍ ബസിന്റെ മുകളിലും ഇരിക്കുന്നുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

read more:ഇന്ത്യയില്‍ ആദ്യമായി ഐടി സംരംഭത്തിനൊരുങ്ങി ട്രാന്‍സ് യുവതികള്‍; അതും കേരളത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍