UPDATES

മുംബയ് മസഗോണ്‍ ഡോക്കില്‍ നിര്‍മ്മാണത്തിലുള്ള യുദ്ധക്കപ്പലില്‍ തീ പിടിത്തം: ഒരാള്‍ മരിച്ചു

തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

മുംബയ് മസഗോണ്‍ ഡോക്കില്‍ ഇന്ത്യന്‍ നേവിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധ കപ്പലിലുണ്ടായ തീ പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന ഐഎന്‍എസ് വിശാഖപട്ടണം എന്ന കപ്പലിലാണ് തീ പിടിത്തമുണ്ടായത്. വൈകീട്ട് 5.45 സമയത്താണ് സംഭവം. ഷിപ്പിന്റെ രണ്ട്, മൂന്ന് ഡെക്കുകളിലേയ്ക്ക് തീ പടര്‍ന്നു. എട്ടോളം ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഐഎന്‍എസ് വിശാഖപട്ടണത്തിന്റെ നിര്‍മ്മാണം തുടങ്ങിയത് 2015 ഏപ്രിലിലാണ്. പ്രോജക്ട് 15 ബിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന മിസേല്‍ വേധ കപ്പല്‍ ഈ ശ്രേണിയിലെ ഏറ്റവും വലുതാണ്. ഇത്തരത്തില്‍ നാല് കപ്പലുകളാണ് ഇവിടെ നിര്‍മ്മിക്കുക. രാജ്യത്ത് മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുന്ന ഒരേയൊരു കേന്ദ്രം മസഗോണ്‍ ഡോക്ക് ആണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍