UPDATES

കായികം

വെസ്റ്റിന്‍ഡീസിനെതിരായ മത്സരം; വിരാട് കോഹ്‌ലിയെ കാത്ത് പുതിയ നേട്ടം

നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് സെമി പ്രതീക്ഷ സജീവമാക്കാന്‍ വിജയം അനിവാര്യമാണ്.

ലോകകപ്പില്‍ നാളെ ഇന്ത്യ – വെസ്റ്റിന്‍ഡീസ് മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് പുതിയ നേട്ടം. മത്സരത്തില്‍ 37 റണ്‍സ് സ്വന്തമാക്കിയാല്‍ 20,000 റണ്‍സ് ക്ലബിലെത്താന്‍ കോഹ്‌ലിക്ക് കഴിയും. നിലവില്‍ 20,000 ത്തില്‍ നിന്നും 37 റണ്‍സ് അകലെയാണ് കോഹ്‌ലി. നാളെ ഈ നേട്ടം സ്വന്തമാക്കിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന 12-ാമത്തെ താരവും മൂന്നാമത്തെ ഇന്ത്യന്‍ താരവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മാറും.

നിലവില്‍ ഏകദിനങ്ങളില്‍ നിന്നും 11,087 റണ്‍സും ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 6613 റണ്‍സും ടി 20 യില്‍ നിന്നും 2263 റണ്‍സുമാണ് കോഹ്‌ലിയുടെ നേട്ടം. 131 ടെസ്റ്റുകളും 223 ഏകദിനങ്ങളും 62 ട്വന്റി-20യും കളിച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം നാളെത്തെ മത്സരത്തില്‍
വിജയ പ്രതീക്ഷയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് സെമി പ്രതീക്ഷ സജീവമാക്കാന്‍ വിജയം അനിവാര്യമാണ്.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍