പാക്കിസ്ഥാന് കളിച്ച മത്സരങ്ങളിലെ പിച്ചുകളെല്ലാം ബാറ്റിംഗിന് ദുഷ്‌കരമായിരുന്നുവെന്നും സര്‍ഫ്രാസ് പറഞ്ഞു.
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ വിജയിച്ചാലും പാക്കിസ്ഥാന്‍ സെമിയില്‍ എത്താന്‍ കഴിയില്ല.ബംഗ്ലാദേശിനെ 300 റണ്‍സിലധികം വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ പാക്കിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി സെമിയിലെത്താനാവു. ആദ്യം ബാറ്റ് ചെയ്താല്‍ വലിയ സ്‌കോര്‍ നേടി എതിരാളികളെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കുക എന്നതാണ് പാക്കിസ്ഥാന് മുന്നിലുള്ള വഴി.
ബംഗ്ലാദേശിനെ 316 റണ്‍സിന് തോല്‍പിക്കുകയെന്നത് വളരെ പ്രയാസമാണെന്നും എന്നാല്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുമെന്നും പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞു. 500 നും 600 നും ഇടയ്ക്കുള്ള സ്‌കോര്‍ നേടാനാകുമോ എന്ന ചോദ്യത്തിന് എങ്ങനെ ഇത് നേടിയെടുക്കുമെന്നതിനെ പറ്റി അറിയില്ല. ഇതിന് സാധിച്ചെന്നും വരില്ല. എന്നാല്‍ കഴിവിന്റെ പരമാവധി ഇതിനായി ശ്രമിക്കുമെന്നും സര്‍ഫ്രാസ് പറഞ്ഞു. ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ നെറ്റ് റണ്‍ റേറ്റിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എല്ലാ മത്സരങ്ങളും ജയിക്കാനായിരുന്നു പരമാവധി ശ്രമിച്ചത്. നാളെയും ജയിക്കാനായി തന്നെയാണ് ഇറങ്ങുന്നത്. ഞങ്ങള്‍ക്ക് മുന്നിലുള്ള ലക്ഷ്യം വളരെ വ്യക്തമാണ്. അതില്‍ രഹസ്യങ്ങളൊന്നുമില്ല. ആദ്യം ബാറ്റ് ചെയ്ത് 500-550 റണ്‍സടിക്കുകയും 316 റണ്‍സിന് വിജയിക്കുകയും ചെയ്യണം.ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും നോക്കിയാല്‍ 280-300 റണ്‍സാണ് ശരാശരി സ്‌കോര്‍. ഓസ്‌ട്രേലിയക്കെതിരായ തോല്‍വിയാണ് ഞങ്ങള്‍ക്ക് വിനയായത്. പാക്കിസ്ഥാന്‍ കളിച്ച മത്സരങ്ങളിലെ പിച്ചുകളെല്ലാം ബാറ്റിംഗിന് ദുഷ്‌കരമായിരുന്നുവെന്നും സര്‍ഫ്രാസ് പറഞ്ഞു.