UPDATES

ട്രെന്‍ഡിങ്ങ്

ഇരട്ടസെഞ്ച്വറി കരുത്തില്‍ ഒന്നാമതായി ഇന്ത്യ; ശ്രീലങ്കയ്ക്ക് എതിരെ തകര്‍പ്പന്‍ ജയം

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയു(103)ടെയും കെ.എല്‍ രാഹുല്‍(111)ന്റെയു തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

ലോകകപ്പില്‍  ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി നീലപ്പട. ലങ്ക ഉയര്‍ത്തിയ 264 റണ്‍സ് 43.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയു(103)ടെയും കെ.എല്‍ രാഹുല്‍(111)ന്റെയും തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങി സ്വപ്‌ന തുല്യമായ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും ഇന്ത്യന്‍ ഇന്നിംഗ്‌സിന് നല്‍കിയത്. 94 പന്തുകളില്‍ നിന്ന് 103 റണ്‍സെടുത്ത് സെഞ്ച്വറി പ്രകടനവുമായി രോഹിത് ശര്‍മ്മ തിളങ്ങിയപ്പോള്‍ രോഹിതിന് ശക്തമായ പിന്തുണയേകിയ കെ.എല്‍ രാഹുല്‍ 118 പന്തുകളില്‍ നിന്ന് 111 റണ്‍സ് നേടി സെഞ്ച്വറി ആഘോഷമാക്കി.

ഇന്നിംഗ്‌സിന്റെ 31 ഓവറില്‍ 103 റണ്‍സെടുത്ത് രോഹിത് ശര്‍മ്മ മടങ്ങുമ്പോള്‍ ഇന്ത്യ 189 റണ്‍സെന്ന സുരക്ഷിത സ്‌കോറില്‍ എത്തിയിരുന്നു.  ക്രിസില്‍ എത്തിയ വിരാട് കോഹ്‌ലി മായി ചേര്‍ന്ന് രാഹുല്‍ ആക്രമിച്ച് കളിച്ചു. ഇന്നിംഗ്‌സിന്റെ 41 ഓവറില്‍ താരം പുറത്തായി. പിന്നീട് ക്രിസില്‍ എത്തിയ റിഷഭ് പന്ത്(4) റണ്‍സെടുത്ത് മടങ്ങി. വിരാട് കോഹ്‌ലി (34), ഹാര്‍ദീക് പാണ്ഡ്യ(7), എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ ജയം കുറിച്ചത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. 17 റണ്‍സെടുക്കുന്നതിനിടെ ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് നേടി ജസ്പ്രിത് ബുംറയാണ് ലങ്കന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ(10)ന്റെ വിക്കറ്റാണ് നഷ്ടമായത്. 40 റണ്‍സില്‍ നില്‍ക്കെ കുശാല്‍ പെരേര(18)ന്റെ വിക്കറ്റും ബുംറ തന്നെ വീഴ്ത്തി. പിന്നീട് 53 ന് മൂന്ന്,55 ന് നാല് എന്നിങ്ങനെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. കുശാല്‍ മെന്‍ഡിസ്(3), അവിഷ്‌ക ഫെര്‍ണാണ്ടോ(20) എന്നിവരാണ് പുറത്തായത്. രവീന്ദ്ര ജഡേജ, ഹാര്‍ദീക് പാണ്ഡ്യ എന്നിവര്‍ക്കായിരുന്നു വിക്കറ്റ് നേട്ടം. പിന്നീട് എയ്ഞ്ചലോ മാത്യൂസ്, ലഹിരു തിരിമനെ(53) എന്നിവരുടെ കൂട്ടുകെട്ട് ശ്രീലങ്കയെ 175 റണ്‍സിലെത്തിച്ചു. തിരിമനെ പുറത്തായ ശേഷം ഡി സില്‍വെ(29) യുമായി ചേര്‍ന്ന് എയ്ഞ്ചലോ മാത്യൂസ് സെഞ്ച്വറി നേട്ടം കൈവരിച്ചു. 128 പന്തില്‍ നിന്ന് 113 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. പെരേര(2), ഉഡാന(1) എന്നിവരും ശ്രീലങ്കയ്ക്കായി സ്‌കോര്‍ ചെയ്തു. ഇന്ത്യന്‍ നിരയില്‍ ജസ്പ്രിത് ബുംറ മൂന്നും പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്,ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍