ഇന്ന് രാവിലെ ഗവര്‍ണർ വാജുഭായി വാലയെ കണ്ട എച്ച് നാഗേഷ് ബിജെപിക്കുള്ള തന്റെ പിന്തുണ അറിയിക്കുകയായിരുന്നു.
കര്‍ണാടകയിൽ 14 കോൺഗ്രസ് ജെഡിഎസ് എംഎൽഎമാർ രാജി വച്ചതിന് പിന്നാലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി സ്വതന്ത്ര എംഎല്‍എയും മന്ത്രിയുമായ എച്ച് നാഗേഷ് മന്ത്രി സ്ഥാനം രാജി വച്ചു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് നാഗേഷ് കൂടി രാജിവച്ചതോടെ കർണാടകയിൽ കോൺഗ്രസ്- ജെഡിയു സംഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായി. ഒരു മാസം മുമ്പ് മാത്രം മന്ത്രിസഭയുടെ ഭാഗമായ നാഗേഷ് രാജിവച്ചതിന് പിന്നാലെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
മുള്‍ബാഗൽ എംഎല്‍എയായ നാഗേഷ് സര്‍ക്കാര്‍ രൂപീകരണ സമയത്ത് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബറില്‍ താന്‍ ബിജെപിക്കൊപ്പമാണെന്ന് കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്കി. തുടര്‍ന്ന് ജെഡിഎസ് അനുനയ നീക്കത്തിലൂടെ ഒപ്പം കൂട്ടി മന്ത്രിസ്ഥാനം നല്‍കുകയായിരുന്നു.
രാജി സമർപ്പിച്ചതിന് പിന്നാലെ ഇന്ന് രാവിലെ ഗവര്‍ണർ വാജുഭായി വാലയെ കണ്ട എച്ച് നാഗേഷ് ബിജെപിക്കുള്ള തന്റെ പിന്തുണ അറിയിക്കുകയായിരുന്നു. ഇതോടെ കർണാടക നിയമസഭയിൽ ബിജെപി മുന്നണിയുടെ അംഗബലം 106 ആയി ഉയർന്നു. സ്പീക്കറെ കൂടി ഉള്‍പ്പെടുത്തിയാൽ പോലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 105 അംഗങ്ങളുള്ളത്. 14 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണ്. ഇതോടെ കേവല ഭുരിപക്ഷത്തിന് വേണ്ടതും 106 അംഗങ്ങളുടെ പിന്തുണയാണെന്നതാണ് ഭരണ കക്ഷിക്ക് തിരിച്ചടിയാവുന്നത്.
അതിനിടെ സംസ്ഥാനത്തെ ഭരണം നില നിലനിർത്താൻ അനസാന വട്ട ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് കോൺഗ്രസ് ജെഡിഎസ് സഖ്യം. ഇതിനായി മന്ത്രി സഭാ പുനഃസംഘടന ഉൾപ്പെടെയുള്ള നടപടികള്‍ ആലോചിക്കുകയാണ് മുന്നണി. വിമത എംഎല്‍എ മാരെ മുഴുവൻ മന്ത്രിസഭയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ കോൺഗ്രസ് മന്ത്രിമാരും പാർട്ടി രാജിക്കത്ത് നൽകി. കോണ്‍ഗ്രസ് മന്ത്രിമാരുടെ യോഗം പരമേശ്വരയുടെ വീട്ടില്‍ ചേർന്നിരുന്നു. ഇവിടേക്ക് മുഖ്യമന്ത്രികുമാരസ്വാമിയും യോഗത്തിൻ പങ്കെടുത്തിരുന്നു. അതേസമയം, വിമത എംഎല്‍എമാരുടെ യോഗം മുംബൈയില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നില്‍ 1000 കോടി രൂപയുടെ ഐഎംഎ കുംഭകോണവും?