തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം.
സ്വത്ത് തർക്കത്തിന്റെ പേരിൽ ഭാര്യയെ വയോധികൻ തീവച്ച് കൊലപ്പെടുത്തി. മുക്കട ചാരുവേലി കാവുങ്കൽ ശോശാമ്മ വർഗീസ് (78) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. തീപ്പൊള്ളലേറ്റ 83 കാരനായ ഭർത്താവ് വർഗീസും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. സ്വത്ത് സംബന്ധിച്ച് നിരന്തരം വഴക്കായിരുന്നു ശോശാമ്മയും വർഗീസും തമ്മിൽ . വിഷയത്തിൽ മണിമല പോലീസ് സ്റ്റേഷന് കീഴിൽ കേസും നിലവിലുണ്ട്. തിങ്കളാഴ്ച എട്ടരയോടെ മകളുടെ വീട്ടിൽ പോകാനായി ശോശാമ്മ വസ്ത്രം മാറാൻ മുറിയിൽ കയറിയപ്പോൾ വർഗീസ് പിന്നാലെയെത്തി തുറന്ന മദ്യക്കുപ്പി ശോശാമ്മയുടെ ദേഹത്ത് കെട്ടിവെച്ച് തീകൊളുത്തുകയായിരുന്നെന്നാണ് നിഗമനം. തീ പടർന്നതോടെ മുറിയിലുണ്ടായിരുന്നു മറ്റ് വസ്ത്രങ്ങളും വർഗ്ഗീസ് ശോശാമയുടെ ദേഹത്തേക്ക് ഇട്ടതായി സംശയിക്കുന്നുന്നതായും പോലീസ് പറയുന്നു.
എന്നാൽ, ശോശാമയെ കൊലപ്പെടുത്തിയ ശേഷം വർഗീസ് ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തിനാലാണ് ഇയാൾക്ക് പൊള്ളലേറ്റതെന്നാണ് വിവരം. ശോശാമ്മയുടെ നിലവിളി കേട്ട് അയൽ വാസികൾ ഓടിയെത്തിയതും എത്തിയതും വർഗീസിന്റെ കൈക്ക് തീപ്പൊള്ളലേറ്റതുമാകാം ആത്മഹത്യാശ്രമം പരാജയപ്പെടാൻ കാരണമെന്നുമാണ് പോലീസിന്റെ വിലയിരുത്തൽ. പൊള്ളലേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ശോശാമ്മ വൈകീട്ട് അഞ്ചുമണിയോടെ മരിച്ചു.
ശോശാമ്മയെ കൊലപ്പെടുത്തിയശേഷം വർഗീസ് ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തിയതായി സൂചനയുണ്ട്. ശോശാമ്മയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയതും വർഗീസിന്റെ കൈക്ക് തീപ്പൊള്ളലേറ്റതുമാകാം ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് കാരണമെന്ന് പോലീസ് കരുതുന്നു. എന്നാൽ വർഗീസിന്റെ പരിക്ക് ഗുരുതരമല്ല. ഇയാൾ ചികിത്സയിൽ തുടരുകയാണ്.
ഷാർജയിൽ ജോലിക്കാരായ ലൂയി, നിഥിൻ എന്നിവരും ജൂലിയുമാണ് മക്കൾ. ലിജി, ബിനു, അഭിലാഷ് എന്നിവരാണ് മരുമക്കൾ.
ഡോ. സൗമി മാത്യൂസ്: എച്ച്ഐവി ചികിത്സയിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തില് ഈ മലയാളിയുമുണ്ട്