തങ്ങള്‍ക്ക് ഭീഷണിയുള്ളതായി കാണിച്ച് സുരക്ഷ ആവശ്യപ്പെട്ട് പൊവായിലെ ഹോട്ടലില്‍ താമസിക്കുന്ന 10 എംഎല്‍എമാര്‍ പൊലീസിനെ സമീപിച്ചു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ രാജിയും സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതും സര്‍ക്കാരിന്റെ സഖ്യ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാക്കിയിരിക്കെ, വീണ്ടും അനുനയ ശ്രമം. എംഎഎല്‍എമാരെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാര്‍ മുംബൈയിലെത്തി. മന്ത്രി സ്ഥാനം കിട്ടാത്ത എംഎല്‍എമാരെ അനുനയിപ്പിക്കുന്നതിനായി ശിവകുമാര്‍ അടക്കമുള്ള എല്ലാ കോണ്‍ഗ്രസ്, ജെഡിഎസ് മന്ത്രിമാരും രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മാത്രമാണ് രാജി വയ്ക്കാത്തത്.
അതേസമയം തങ്ങള്‍ക്ക് ഭീഷണിയുള്ളതായി കാണിച്ച് സുരക്ഷ ആവശ്യപ്പെട്ട് പൊവായിലെ ഹോട്ടലില്‍ താമസിക്കുന്ന 10 എംഎല്‍എമാര്‍ പൊലീസിനെ സമീപിച്ചു. എംഎല്‍എമാരുടെ രാജിയില്‍ തീരുമാനമെടുക്കുന്നത് സ്പീക്കര്‍ രമേഷ് കുമാര്‍ അടുത്ത തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. എട്ട് എംഎല്‍എമാര്‍ തനിക്ക് നേരിട്ട് രാജിക്കത്ത് നല്‍കിയിട്ടില്ല എന്നും നേരിട്ട് രാജി നല്കിയാല് മാത്രമേ പരിഗണിക്കാനാകൂ എന്നും സ്പീക്കര്‍ ഇന്നലെ പറഞ്ഞിരുന്നു. നിലവില്‍ ബിജെപിക്ക് 107 അംഗങ്ങളുടെ പിന്തുണയും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് 103 പേരുടെ പിന്തുണയുമാണുള്ളത്.
ശിവറാം ഹെബ്ബര്‍, പ്രതാപ് ഗൗഡ പാട്ടീല്‍, ബിസി പാട്ടീല്‍, ബ്യാരതി ബസവ്രാജ്, എസ് ടി സോമശേഖര്‍, രമേഷ് ജര്ക്കിഹോൡ ഗോപാലയ്യ, എച്ച് വിശ്വനാഥ്, നാരായണ്‍ ഗൗഡ, മഹേഷ് കുമിതാളി എന്നിവരാണ് മുംബയ് ഹോട്ടിലിലുള്ളത്. കുമാരസ്വാമിയും ശിവകുമാറും ഞങ്ങളെ ആക്രമിക്കാന്‍ വരുന്നതായി കേട്ടു. ഞങ്ങള്‍ ഭീഷണി നേരിടുകയാണ്. ശിവകുമാറിനെ കാണാന്‍ താല്പര്യമില്ല – മുംബയ് പൊലീസിന് നല്കിയ പരാതിയില്‍ വിമത എംഎല്‍എമാര്‍ പറയുന്നു.