UPDATES

സിനിമാ വാര്‍ത്തകള്‍

‘അതിനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്’; സംയുക്ത വീണ്ടും അഭിനയിക്കാനെത്തുമോ?: ബിജു മേനോന്റെ മറുപടി ഇങ്ങനെ (വീഡിയോ)

തൃശൂരിലെ എൻഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്കു വേണ്ടി ബിജു മേനോന്‍ വോട്ട് ചോദിക്കാനെത്തിനെക്കുറിച്ചും താരം പ്രതികരിച്ചു

മലയാളത്തില്‍ പ്രേക്ഷകരോട് അടുത്തുനില്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത വര്‍മ. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും.വിവാഹശേഷം സിനിമ വിട്ട അഭിനേത്രിയാണ് സംയുക്ത വര്‍മ. സംയുക്ത വീണ്ടും അഭിനയിക്കാനെത്തുമോ എന്ന ചോദ്യം പലപ്പോഴായി പ്രേക്ഷകരിൽ നിന്ന് ഉയർന്ന് കേൾക്കാറുണ്ട്. പ്രേക്ഷകരുടെ ഈ ചോദ്യത്തിനുള്ള മറുപടി നൽകുകയാണ് സംയുക്തയുടെ ഭർത്താവായ ബിജു മേനോൻ.
ബിൈഹൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘സംയുക്ത എന്നാണ് സിനിമയിലേക്ക് തിരിച്ചുവരിക എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. അതിനെനിക്ക് വ്യക്തമായ ഉത്തരവും ഉണ്ട്. സിനിമയിലഭിനയിക്കണോ എന്ന കാര്യത്തിൽ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശം സംയുക്തക്കുണ്ട്. ഞാനൊരിക്കലും നിർബന്ധിക്കാറില്ല. എന്നാല്‍ ഇപ്പോൾ അഭിനയിക്കാൻ അവൾക്ക് താത്പര്യമില്ല. ഞങ്ങൾക്ക് ഒരു മോനുണ്ട്. അവന്റെ കാര്യങ്ങൾ നോക്കുന്നതിനാണ് മുന്‍ഗണന. അഭിനയിക്കണമെന്ന് തോന്നുകയാണെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്’- ബിജു മേനോൻ പറയുന്നു.

തൃശൂരിലെ എൻഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്കു വേണ്ടി ബിജു മേനോന്‍ വോട്ട് ചോദിക്കാനെത്തിനെക്കുറിച്ചും താരം പ്രതികരിച്ചു.

ആ സംഭവത്തിൽ തനിക്ക് ഒട്ടും നിരാശ തോന്നിയിട്ടില്ല. ചേട്ടന്റെ സ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണ്. ആ വിശ്വാസത്തിലാണ് പ്രചാരണത്തിന് പോയത്. ചില കമന്റുകൾ വിഷമിപ്പിച്ചിരുന്നു. അത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ബിജു മേനോന്‍ പറഞ്ഞു.

താടിയും മുടിയും നീട്ടിയ ഒരാള്‍ക്ക് കേരളത്തിലൂടെ ബൈക്കോടിച്ചു പോകാമോ? പറ്റില്ലെന്നാണ് ശ്യാം ബാലകൃഷ്ണനോട് കേരള പോലീസ് പറഞ്ഞത്, മാവോയിസ്റ്റ് ആണത്രേ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍