തന്നെ കാൾ ഗേൾ എന്ന് വിളിച്ചധിക്ഷേപിച്ച യുവാവിനെതിരെ നടപടി അർധരാത്രിയിൽ തന്നെ ഉറപ്പ് നൽകി മുംബൈ പൊലീസ്. സിപിഐ നേതാവ് കനയ്യ കുമാറിനെ പിന്തുണച്ചതിനാണ് സ്വര ഭാസ്കറിനു നേരെ ട്വിറ്ററിലൂടെ ലൈംഗികാധിക്ഷേപം നടത്തിയത്. ദീപക് തിവാരി എന്നയാളായിരുന്നു ഇതിനു പിന്നിൽ.
ഇയാളുടെ പ്രൊഫൈലിൽ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് ഭ്രാന്തൻ ദേശീയവാദിയെന്നും ഹിന്ദുവായതിൽ അഭിമാനിക്കുന്നയാൾ എന്നുമാണ്.
In his own words ‘mad, proud and fortunate nationalist & Hindu’ bringing shame upon his (and my) religion and nation! Also I think this qualifies as harassment or Eve teasing or something @MumbaiPolice ?????? pic.twitter.com/iBzeNN2AEx
— Swara Bhasker (@ReallySwara) July 9, 2019
തിവാരിയുടെ അധിക്ഷേപ ട്വീറ്റ് സ്വര ഭാസ്കർ ജൂലൈ 10 അർധരാത്രിയോടെ മുംബൈ പൊലീസിനെ അറിയിച്ചു. തന്നെയും തന്റെ മതത്തെയും ഇയാൾ അധിക്ഷേപിച്ചെന്ന് സ്വര ഭാസ്കർ പരാതിപ്പെട്ടു. ഏതാണ്ട് ഇങ്ങനെയായിരുന്നു സ്വര ഭാസ്കറിന്റെ ട്വീറ്റ്: “ഇയാളുടെ സ്വന്തം വാക്കുകളിൽ, ഭ്രാന്തനും അഭിമാനിയുമായ ദേശീയവാദിയും ഹിന്ദുവുമാണ്. എന്നാൽ ഇയാൾ എന്റെ മതത്തിനും ദേശത്തിനും നാണക്കേടുണ്ടാകുന്നു. ഇയാൾ പീഡനത്തിനും ലൈംഗികാധിക്ഷേപത്തിനും അകത്ത് കിടക്കാൻ യോഗ്യനാണെന്ന് ഞാൻ കരുതുന്നു @MumbaiPolice.” തങ്ങളെ ടാഗ് ചെയ്തുള്ള ഈ ട്വീറ്റ് കണ്ടതും മുംബൈ പൊലീസിന്റെ മറുപടി ഉടനെയെത്തി. സ്വര ഭാസ്കറിനോട് അഴരുടെ നമ്പർ ഇൻബോക്സ് ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടു. 24 മണിക്കൂറും കർമനിരതമായിരിക്കുന്ന മുംബൈ പൊലീസിനെ സ്വര ഭാസ്കർ അഭിനന്ദിക്കുകയും ചെയ്തു.
?????? wow! Thank you for the prompt reply and kudos to @MumbaiPolice social media handle for being available 24/7 ! ???????? #Gratitude https://t.co/aCuZGXITg1
— Swara Bhasker (@ReallySwara) July 9, 2019