ലോകകപ്പില്‍ ഓസിസിനെതിരെ എട്ട് വിക്കറ്റിന്റെ വിജയം നേടി ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. ഓസീസ് ഉയര്‍ത്തിയ 223 റണ്‍സ് 32.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് അനായാസം മറികടന്നു. 65 പന്തുകളില്‍ നിന്ന് 85 റണ്‍സ് നേടിയ ജേസണ്‍ റോയിയുടെ ഇന്നിംഗ്സാണ് ഇംഗ്ലണ്ടിന് കരുത്തായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ മികച്ചതായിരുന്നു. ഓപ്പണര്‍മാരായ ജേസണ്‍ റോയ് (65 പന്തുകളില്‍ നിന്ന് 85 റണ്‍സ്), ജോസി ബെയര്‍സ്റ്റോ(43 പന്തില്‍ 34 റണ്‍സ്) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 18 ആം ഓവറില്‍ 124 റണ്‍സില്‍ നില്‍ക്കെയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 43 പന്തില്‍ 34 റണ്‍സ് എടുത്ത് ജോണി ബെയര്‍സ്റ്റോയാണ് മടങ്ങിയത്. പിന്നീട് സെഞ്ച്വറിയിലേക്ക് കുതിച്ച ജേസണ്‍ റോയിയും മടങ്ങി. ഇന്നിംഗ്സില്‍ സ്കോര്‍ 147 ല്‍ നില്‍ക്കെയായിരുന്നു താരത്തിന്റെ മടക്കം 65 പന്തുകളില്‍ നിന്ന് 85 റണ്‍സ് നേടിയ താരം തെറ്റായ അംപയറിംഗിലൂടെയണ് പുറത്തായത്. ഓപ്പണിംഗ് നിര ഓസിസ് ബൗളര്‍മാര്‍ക്കെതിരെ ശക്തമായ ആധിപത്യം ഉയര്‍ത്തിയപ്പോള്‍ പിന്നീടെത്തിയ ജോറൂട്ടും ഓയിന്‍ മോര്‍ഗനും ആത്മവിശ്വാസത്തോടെ തന്നെ ബാറ്റ് വീശി. 46 പന്തുകളില്‍ നിന്ന് 49 റണ്‍സ് നേടി ജോറുട്ടും 39 പന്തുകളില്‍ 45 റണ്‍സ് നേടി മോര്‍ഗനും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു.
നോത്തെ 49 ഓവറില്‍ 223 റണ്‍സെടുക്കുന്നതിനിടെ ഓസിസ് നിരയില്‍ എല്ലാവരും പുറത്തായി. 119 പന്തുകളില്‍ നിന്ന് 85 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിന്റെ ഇന്നിംഗ്സാണ് ഓസിസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസിസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 14 റണ്‍സ് ഇന്നിംഗ്സില്‍ സ്കോര്‍ ചെയ്യുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് ഓസിസിന് നഷ്ടമായത്. ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ നാല് റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(1)യാണ് ഓസിസിന് ആദ്യം നഷ്ടമായത്. ജോഫ്ര ആര്‍ച്ചറിനാണ് വിക്കറ്റ് നേട്ടം. പിന്നീട് സ്കോര്‍ പത്ത് റണ്‍സില്‍ നില്‍ക്കെ മൂന്നാം ഓവറില്‍ ക്രിസ് വോക്ക്സ് വാര്‍ണറെ മടക്കി. 11 പന്തില്‍ നിന്ന് 9 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിറ്റര്‍ ഹാന്‍ഡ്സ്കോംബ്(4) നെ പുറത്താക്കിയതും ക്രിസ് വോക്ക്സ് തന്നെ ആയിരുന്നു. ഓസിസ്നെഇന്നിംഗ്സിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് 119 പന്തുകളില്‍ നിന്ന് 85 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും 70 പന്തുകളില്‍ നിന്ന് 46 റണ്‍സ് നേടി അലക്സ് ക്യാരിയുമാണ്. സ്കോര്‍ 117 നില്‍ക്കെയാണ് ക്യാരി പുറത്താകുന്നത്. ശേഷം ക്രീസില്‍ എത്തിയ മാര്‍ക്കസ് സ്റ്റോണിസ് റണ്‍സൊന്നു എടുക്കാതെ ആദില്‍ റഷീദിന്റെ പന്തില്‍ പുറത്തായി. മാക്സ്വെല്(22)മായി ചേര്‍ന്ന് സ്മിത്ത് സ്കോറിംഗ് വേഗം കൂട്ടിയെങ്കിലും 157 റണ്‍സില്‍ മാക്സ്വെലും മടങ്ങി. പിന്നീട് 166 ന് ഏഴ്, 217ന് എട്ട്, 217 ന് ഒമ്പത്, 223 ന് പത്ത് എന്നിങ്ങനെ ആയിരുന്നു ഓസിസിന്റെ വിക്കറ്റ് വീഴ്ച. 48 ആമത്തെ ഓവറില്ലാണ് 85 റണ്‍സെടുത്താണ് സ്മിത്ത് മടങ്ങിയത്. ഓസീസിനായി പാറ്റ് കമ്മിന്സണ്(6),മിച്ചല്‍ സ്റ്റാര്‍ക്(29), നഥാന്‍ ലയോണ്‍(5), ജേസണ്‍(1) എന്നിവരും സ്കോര്‍ ചെയ്തു. ഇംഗ്ലണ്ട് നിരയില്‍ ക്രിസ് വോക്ക്സ്, ആദില്‍ റഷീത് എന്നിവര്‍ മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും നേടി.