മെമ്പര്‍ഷിപ്പ് ക്യംപെയിന് അവസാനിക്കും മുമ്പ് കൂടുതല്‍ ന്യൂനപക്ഷ സമുദായ നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി എംടി രമേശും ചർച്ചകൾക്ക് പിന്നാലെ വ്യക്തമാക്കുന്നു.
മുസ്ലിം ലീഗ് സ്ഥാപക നേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ കുടുംബവും ബിജെപിയോട് അടുക്കുന്നതായി സൂചന. ന്യൂനപക്ഷങ്ങളെ പാർട്ടിയുമായി അടുപ്പിക്കാൻ ബിജപി മെംബർഷിപ്പ് ക്യാംപെയിന്റെ ഭാഗമായി നീക്കങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾക്ക് ബലമേകി ബാഫഖി തങ്ങളുടെ മകന്റെ മകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബി.ജെ.പി നേതാവ് എം.ടി രമേശുമായി കോഴിക്കോട് ചര്‍ച്ച നടത്തി.
അനുകൂലമായ തീരുമാനമാണ് ബാഫഖി തങ്ങളുടെ കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉള്ളതെന്നാണ് സെയ്ദ് താഹയുടെ പ്രതികരണം ചൂണ്ടിക്കാട്ടുന്നത്. ബിജെപി ഒരിക്കലും പള്ളിയിൽ പോവണ്ടെന്ന് പറയുന്നില്ല, തങ്ങളുടെ വ്രതം തുടരുക തന്നെ ചെയ്യും. ഞാൻ മുസൽമാനാണ് എന്തുകൊണ്ട് എനിക്ക് ബിജെപിയിൽ പോയിക്കൂട. ന്യൂന പക്ഷങ്ങൾക്ക് എന്തെല്ലാം ബിജെപിയിലൂടെ ചെയ്യാൻ കഴിയും എന്ന് പരിശോധിക്കും. അതെല്ലാം ചെയ്തുകൊടുക്കുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം, മെമ്പര്‍ഷിപ്പ് ക്യംപെയിന് അവസാനിക്കും മുമ്പ് കൂടുതല്‍ ന്യൂനപക്ഷ സമുദായ നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി എംടി രമേശും ചർച്ചകൾക്ക് പിന്നാലെ വ്യക്തമാക്കുന്നു. സർവ്വ വ്യാപിയും സർവ്വ സ്പർശിയുമാവണമെന്നാണ് പാർട്ടിയുടെ നിലപാട്. ഇന്ത്യയുടെ എല്ലാ ഇടങ്ങളിലും ബിജെപിയുടെ പ്രവർത്തനവും പ്രവർത്തകരും ഉണ്ടാവണം. എല്ലാ ജന വിഭാഗങ്ങളും ബിജെപിയോടൊപ്പം ഉണ്ടാവണം. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലേക്കും കടന്ന് ചെല്ലാനുള്ള ശ്രമങ്ങളാണ് പാർട്ടി നടത്തുന്നതെന്നും എംടി രമേശ് വ്യക്തമാക്കുന്നു.
സിപിഎമ്മിലും കോൺഗ്രസിലും ജനപ്രതിനിധിയാവുകയും ചുമതലകൾ കൈകാര്യവും ചെയ്തിരുന്ന അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേക്കേറിയതിന് പിന്നാലെ കുടുതൽ പ്രമുഖന്യൂനപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ നീക്കമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.