കട്ടപ്പന ഡിവൈഎസ്പിക്കും കസ്റ്റഡി വിവരം അറിയാമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു
പീരുമേട് ജയിലിൽ റിമാൺഡ് തടവുകാരനായിരുന്ന രാജ്കുമാർ കസ്റ്റഡിമരണത്തെ തുടർന്ന് കൊല്ലപ്പെട്ട കേസിൽ എസ്പിക്കെതിരെ വെളിപ്പെടുത്തലുമായി മുൻ എസ്ഐ. എസ്പിയുടെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്തെന്നാണ് മുൻ എസ്ഐ കെ.എ.സാബുവിന്റെ വെളിപ്പെടുത്തൽ. കേസിൽ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ വെളിപ്പെടുത്തൽ.
തൊടുപുഴ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് എസ്ഐ സാബു എസ്പിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ സ്റ്റേഷനില്‍ താൻ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന സാബു എസ്പിയുടെ നിര്‍ദേശപ്രകാരം സഹപ്രവർത്തകരാണ് രാജ്കുമാറിനെ ചോദ്യംചെയ്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. കട്ടപ്പന ഡിവൈഎസ്പിക്കും കസ്റ്റഡി വിവരം അറിയാമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നതായി മനോരമ റിപ്പോർട്ട് പറയുന്നു.
അതിനിടെ രാജ്കുമാർ കൊല്ലപ്പെട്ട കേസിൽ പീരുമേട് സബ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ജയിൽ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ മാര്‍ട്ടിന്‍ ബോസ്കോയെ സസ്പെന്‍ഡ് ചെയ്തതിനു പുറമെ താൽകാലിക വാര്‍ഡര്‍ സുഭാഷിനെ പിരിച്ചുവിട്ടു. മാവേലിക്കര ജയിലില്‍ റിമാന്‍ഡ് പ്രതി ജേക്കബ് മരിച്ച സംഭവത്തില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസര്‍ സുജിത്തിനെ സസ്പെന്‍ഡ് ചെയ്തു. ജേക്കബിന് ജയില്‍ മര്‍ദനമേറ്റിരുന്നുവെന്ന് സഹതടവുകാരന്‍ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പ്രഖ്യാപിച്ച അന്വേഷണത്തിന് ഒടുവിലാണ് നടപടി.
രാജ്കുമാറിനെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ജയിലില്‍ പ്രവേശിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയുരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാജ്കുമാറിന് വിദഗ്ധ ചികിത്സയും നിഷേധിച്ചെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വീഴ്ചകള്‍ ചൂണ്ടികാട്ടിയാണ് പീരുമേട് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ക്കും താത്കാലിക വാര്‍ഡനുമെതിരായ നടപടി.