UPDATES

‘ആര്‍ഐപി എ ബി വി പി’; കനയ്യ കുമാറിന്റെ പോസ്റ്റ് വൈറലാകുന്നു

അഴിമുഖം പ്രതിനിധി 

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു വിദ്യാര്‍ഥി മുന്നേറ്റത്തില്‍ തകര്‍ന്ന് തരിപ്പണമായ എബിവിപിയെ പരിഹസിച്ച് എഐഎസ്എഫ് നേതാവും ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷനുമായ കനയ്യ കുമാര്‍ ചെയ്ത ട്വീറ്റ് വയറലാകുന്നു.

“ജെഎന്‍യു തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് എന്താണ് സംഭവിച്ചത് എന്നറിയാന്‍ രാജ്യത്തിന് താല്പര്യമുണ്ട്. ജെഎന്‍യു അടച്ചുപൂട്ടണം എന്ന് പറഞ്ഞത് അവസാനം എബിവിപി അടച്ചുപൂട്ടണം എന്നായി.” ഇതായിരുന്നു കനയ്യയുടെ ട്വീറ്റ്. 

ആര്‍ഐപി എബിവിപി എന്നെഴുതിയ ചിത്രവും കുറിപ്പിനോപ്പം കനയ്യ പോസ്റ്റ് ചെയ്തു.

ജെഎന്‍യു തെരഞ്ഞെടുപ്പില്‍ വിശാല ഇടത് സഖ്യം ഉജ്വല വിജയമാണ് നേടിയത്. 33 കൌണ്‍സിലര്‍ സ്ഥാനങ്ങളില്‍ 30 സഖ്യം നേടി. കനയ്യകുമാര്‍ പ്രതിനിധാനം ചെയ്യുന്ന എഐഎസ്എഫ് ഇത്തവണ മല്‍സരിച്ചിരുന്നില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍